എസ്.എസ്.എഫ്. സംസ്ഥാന സമര ജാഗരണ യാത്ര ജില്ലാ പര്യടനം പൂര്‍ത്തിയാക്കി
Apr 2, 2013, 12:36 IST
കാസര്‍കോട്: ധാര്‍മിക വിപ്ലവ സമരഘോഷം മുഴക്കി എസ്.എസ്.എഫ് സംസ്ഥാന സമര ജാഗരണ യാത്ര ജില്ലാ പര്യടനം പൂര്‍ത്തിയാക്കി. സപ്തഭാഷ സംഗമഭൂമിയുടെ സ്നേഹാശിസുകള് ഏറ്റുവാങ്ങി യാത്ര ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ഉപ്പളയില്‍ നടന്ന ചടങ്ങില്‍ എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് ജാഥാ നായകരായ കെ. അബ്ദുല്‍ കാലം മാവൂര്‍, എന്‍. വി. അബ്ദുര്‍ റസാഖ് സഖാഫി എന്നിവര്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മൂല്യ ശോഷം സംഭവിച്ച് കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ധാര്‍മിക വിമോചനത്തിന് സാമൂഹിക കൂട്ടായ്മകള്‍ ഉണരണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് പൊസോട്ട് തങ്ങള്‍ പ്രഖ്യാപിച്ചു.
യാത്രക്ക് മുന്നോടിയായി നടന്ന ഐ. ടീം റാലിക്ക് ഡിവിഷന് നേതാക്കള്‍ നേതൃത്വം നല്കി. തിങ്കളാഴ്ച രാവിലെ 10.30 ന് ചെര്‍ക്കളയില്‍ നടന്ന സ്വീകരണ സമ്മേളനം സംഘാടക സമിതി ചെയര്മാന് ഹാരിസ് സഖാഫി കുണ്ടാറിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന സമിതി അംഗം ബി. ബിസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഉളിയത്തടുക്കയില്‍ നടന്ന സംഗമത്തില്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മേല്പറമ്പില് കണ്ണംകുളം മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ എസ്. വൈ.എസ്. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.
യാത്ര ഏപ്രില്‍ ഏഴിന് ബ്രിട്ടീഷ് വിരുദ്ധസമരത്തിന് നേതൃത്വം നല്കിയ ആലി മുസ്ലിയാരെ സ്മരിച്ച് കൊണ്ട് തിരൂരങ്ങാടിയില്‍ സമാപിക്കും. സ്വീകരണ സമ്മേളനങ്ങള്‍ക്ക് മുന്നോടിയായ് ഐ.ടീം അംഗങ്ങളുടെ പ്രകടനവും നടക്കും. സുന്നീ സംഘടനകളുടെ ജില്ലാ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ യാത്രക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും.
സംസ്ഥാന നേതാക്കളായ എന്‍.വി. അബ്ദുര്‍ റസാഖ് സഖാഫി, എ. അബ്ദുര്‍ റഹീം, അബ്ദുര്‍ റഷീദ് നരിക്കോട്, റാഷിദ് ബുഖാരി, റഷീദ് സഖാഫി കുറ്റിയാടി തുടങ്ങിയവര്‍ ജാഥാ അംഗങ്ങളാണ്.

Keywords: SSF, State, Samara Jagarana Rally, Kasaragod, Ends, Kerala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News