SKSSF റംസാന്‍ പ്രഭാഷണം ചൊവ്വാഴ്ച സമസ്ത പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യും
Jul 28, 2013, 16:02 IST
കാസര്‍കോട്: ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റംസാന്‍ കാമ്പയിന്റെ ഭാഗമായി നടക്കുന്ന റംസാന്‍ പ്രഭാഷണം ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം ചൊവ്വാഴ്ച്ച പ്രളയം, മാരകരോഗം-പരിഹാരം പ്രവാചകചര്യ, ബുധനാഴ്ച സ്വര്‍ഗം നേടാന്‍ നിറ കണ്ണുകളോടെ റബ്ബിലേക്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വ്യാഴാഴ്ച്ച കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മിസ്ഡ്‌കോള്‍+ഇന്റര്‍നെറ്റ് =ഒളിച്ചോട്ടം എന്ന വിഷയവും അവതരിപ്പിച്ച് റമളാന്‍ പ്രഭാഷണം നടത്തും.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.എം. ബാവ മുസ്ലിയാര്‍ നഗറിലാണ് പരിപാടി. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രഭാഷണം രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. പരിപാടിയുടെ മുന്നോടിയായി 30 ന് രാവിലെ ഏട്ട് മണിക്ക് മര്‍ഹൂം ഖാസി സി.എം. അബ്ദുല്ല മുസ്ലിയാരുടെ മഖാം സിയാറത്തിന് മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും.
രാവിലെ ഒമ്പത് മണിക്ക് പ്രഭാഷണ നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് റംസാന്‍ പ്രഭാഷണം ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കരകോയക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റിയുടെ ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് നേടിയ പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് സമസ്ത പ്രസിഡണ്ടും ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയും അവാര്‍ഡ് നല്‍കും.
![]() |
Koyakuti Musliyar |

Keywords : Kasaragod, SKSSF, Ramalan, SKSSF Ramzan preach, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.