city-gold-ad-for-blogger
Aster MIMS 10/10/2023

സപര്യ മാധ്യമപുരസ്‌കാരം മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ കെ ബാലകൃഷ്ണന്

കാഞ്ഞങ്ങാട്:(www.kasargodvartha.com 02/06/2018) സപര്യ സാംസ്‌കാരിക സമിതിയുടെ പ്രഥമ മാധ്യമപുരസ്‌കാരത്തിന് മാതൃഭൂമി കണ്ണൂര്‍ ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ കെ.ബാലകൃഷ്ണന്‍ അര്‍ഹനായി. 15,000 രൂപയും കാനായികുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കലശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.പത്രപ്രവര്‍ത്തനത്തിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

ദൃശ്യമാധ്യമരംഗത്തെ പുരസ്‌കാരത്തിന് മനോരമ ന്യൂസ് ചാനല്‍ ഡയറക്ടര്‍ ജോണിലൂക്കോസിനെയും സംസ്ഥാനതലത്തില്‍ മികച്ച അധ്യാപകനുള്ള പുരസ്‌കാരത്തിന് പയ്യന്നൂര്‍ ഏറ്റുകുടുക്ക യു.പി.സ്‌കൂളിലെ കെ.രവീന്ദ്രനെയും തിരഞ്ഞെടുത്തു. കാനായികുഞ്ഞിരാമന്‍,കവി എസ്.രമേശന്‍ നായര്‍,ഡോ.ആര്‍.സി.കരിപ്പത്ത് എന്നീവരടങ്ങിയ സമതിയാണ് പുരസകാര ജേതാക്കളെ തിരഞ്ഞെടുത്തത്.

സപര്യ മാധ്യമപുരസ്‌കാരം മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ കെ ബാലകൃഷ്ണന്

ജൂണ്‍ ആറിന് കാഞ്ഞങ്ങാട് വ്യാപാര ഭവനിലാണ് പുരസ്‌കാര ദാനചടങ്ങ്. ഡോ. ടി എ സുന്ദര്‍ മേനോന് ഉദ്ഘാടനം ചെയ്യും. കവി എസ്.രമേശന്‍ നായര്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. നാടക പ്രവര്‍ത്തകന്‍ രാജ്‌മോഹന്‍ നീലേശ്വരം,വന്യജീവി സംരക്ഷകന്‍ തളിപ്പറമ്പിലെ വിജയ് നീലകണ്ഠന്‍ ദാരുശില്പി രാജേഷ് ആചാര്യ താമരക്കുഴി എന്നീവരെ ആദരിക്കും. ചരിത്രകാരന്‍ കെ.കെ.മുഹമ്മദ് വിശിഷ്ടാതിഥിയായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Inuaguration, Saparya media award for k balakrishnan. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia