city-gold-ad-for-blogger

എസ്.­വൈ.­എസ് സാന്ത്വനം പ്രവര്‍ത്ത­കര്‍ കാസര്‍കോട് ജന­റല്‍ ആശു­പത്രി പരി­സരം ശുചീ­ക­രി­ച്ചു

എസ്.­വൈ.­എസ് സാന്ത്വനം പ്രവര്‍ത്ത­കര്‍ കാസര്‍കോട് ജന­റല്‍ ആശു­പത്രി പരി­സരം ശുചീ­ക­രി­ച്ചു
കാസര്‍കോ­ട്: എസ് വൈ എസ് കാസര്‍കോട് മേഖലാ കമ്മ­റ്റി­യുടെ സാന്ത്വന തീരം പദ്ധതിക്ക് കാസര്‍കോട് ജന­റല്‍ ആശു­പത്രി പരി­സ­രത്ത് ശുചീ­ക­രണ യജ്ഞ­ത്തോടെ പ്രാഥമിക തുടക്കം. അമ്പ­തോളം പ്രവര്‍ത്ത­കര്‍ ശനി­യാഴ്ച രാവിലെ 10 മണി മുതല്‍ ജനറല്‍ ആശുപത്രി പരി­സര ശുചീ­ക­രണത്തില്‍ പങ്കാ­ളി­ക­ളാ­യി.

കാട് പടിച്ചു കിട­ക്കുന്ന ആശു­പത്രി പരി­സരം വെ­ട്ടി­ത്തെ­ളിച്ച് വൃത്തി­യാ­ക്കു­കയും കൊതുകു വള­രുന്ന നില­യില്‍ കെട്ടി­ക്കി­ടന്ന മാലി­ന്യ­ങ്ങള്‍ നീക്കം ചെയ്യു­കയും ചെയ്തു. എസ്.­വൈ.­എസ് മേഖാല പ്രസി­ഡന്റ് സയ്യിദ് മുഹ­മ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങ­ളുടെ പ്രാര്‍ത്ഥ­ന­യോടെ എസ്.­വൈ.­എസ് ജില്ലാ പ്രസി­ഡന്റ് പള്ള­ങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാ­ടനം ചെയ്തു.

എസ്.­വൈ.­എസ് ജില്ലാ ഉപാ­ധ്യ­ക്ഷന്‍ ഹമീദ് മൗലവി ആല­മ്പാ­ടി, എസ്.­ജെ.എം ജില്ലാ പ്രസി­ഡന്റ് കൊല്ല­മ്പാടി അബ്ദുല്‍ ഖാദിര്‍ സഅ­ദി, സയ്യിദ് അലവി തങ്ങള്‍ ചെട്ടും­കു­ഴി, കെ.­എച്ച് അബ്ദുല്ല മാസ്റ്റര്‍ ഇത്തി­ഹാദ് മുഹ­മ്മദ് ഹാജി, എസ്.­എ­സ്.­എഫ് ജില്ലാ ജന­റല്‍ സെക്ര­ട്ടറി അബ്ദു റസാഖ് സഖാഫി കോട്ട­ക്കു­ന്ന്, പി.ഇ താജു­ദ്ദീന്‍, സി.എ അബ്ദുല്ല ചൂരി, അബ്ദുല്‍ അസീസ് സൈനി, ശംസു­ദ്ദീന്‍ പുതി­യ­പു­ര, ശംസു­ദ്ദീന്‍ കോളി­യാ­ട്, ചെമ്പ­രിക്ക നാസ്വിര്‍, മുഹ­മ്മദ് ടിപ്പു നഗര്‍, നാഷ­ണല്‍ അബ്ദു­ല്ല, അശ്‌റഫ് തള­ങ്കര, അശ്‌റഫ് കരി­പ്പൊടി തുട­ങ്ങി­യ­വര്‍ സംബ­ന്ധി­ച്ചു.

വിപുലമായ ആതുരസേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ജില്ലാ സാന്ത്വന സമിതി നടപ്പാക്കുന്ന സുപ്രാധാന പദ്ധതിയായ സാന്ത്വനതീരം ജില്ലയിലെ പ്രധാന ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. ഈ മാസം 21 വരെ നീണ്ട് നില്‍ക്കുന്ന എസ്.­വൈ.­എസ് സാന്ത്വന തീരം പദ്ധ­തി­യില്‍ പ്രധാന സര്‍ക്കാര്‍ സ്ഥാപ­ന­ങ്ങള്‍ ശുചീ­ക­രി­ക്കും.

വരും മാസ­ങ്ങ­ളില്‍ നിര്‍ധന രോഗികള്‍ക്ക് സൗജന്യ മരുന്ന്, ഭക്ഷണ വിതരണം, റമളാനില്‍ ഇഫ്താര്‍, അത്താഴത്തിലുള്ള സൗകര്യം, മയ്യിത്ത് പരിപാലനം, അപൂര്‍വ്വ ഗ്രൂപ്പുകളടക്കമുള്ള പ്രത്യേക രക്ത ഗ്രൂപ്പ് ഡയക്ടറി തയ്യാറാക്കി അവശ്യഘട്ടത്തില്‍ എത്രയും പെട്ടന്ന് ലഭ്യമാക്കല്‍, ആശുപത്രകളിലും വീടുകളിലും ദീര്‍ഘകാല പരിചരണം ആവശ്യമായി വരുന്ന രോഗികള്‍ക്ക് വാട്ടര്‍ ബെഡ്. വീല്‍ചെയര്‍, സ്ട്രറ്റ്ചര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ തുടങ്ങിയവ ലഭ്യമാക്കല്‍ തുടങ്ങി വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ ജില്ലാ എസ്.­വൈ.­എസ് സാന്ത്വനം പദ്ധ­തി­യുടെ ഭാഗ­മായി നടപ്പാക്കും. അത്യാഹിത വിഭാഗമടക്കം ആശുപത്രിയിലും അടിയന്തിരഘട്ടങ്ങളിലും സേവന സന്നദ്ധരായ വളണ്ടിയര്‍മാരുടെ സഹായം ലഭ്യമാകുന്ന തരത്തില്‍ ഓരോ കേന്ദ്രത്തിലും സാന്ത്വനം വിപുലമായ വളണ്ടിയര്‍കോര്‍ രൂപവത്കരി­ക്കും.

പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി യുനിറ്റുകളില്‍ അഞ്ചംഗ സാന്ത്വനസമിതി പ്രവര്‍ത്തന സജ്ജമാക്കുന്നു. കേന്ദങ്ങളില്‍ സൗജന്യവിതരണത്തിന് വിടുകളില്‍ നിന്നും മരുന്ന് ശേഖരണ രക്തദാന പ്രവര്‍ത്തനങ്ങളിലും സാന്ത്വന സമിതിയുടെ സഹകരണമുണ്ടാകും. വളണ്ടിയര്‍ കോറിന് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ഫസ്റ്റ്എയിഡ്, ട്രോമാകെയര്‍ തുടങ്ങിയ വിഷയങ്ങളില്‍ സമഗ്ര പരിശീലനം നല്‍കും.

Keywords: Kasaragod, District Hospital, Sanitation, SYS

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia