city-gold-ad-for-blogger

ഓണ്‍­ലൈന്‍ പാ­സ് തി­രു­ത്തി മ­ണല്‍­ത­ട്ടിപ്പ്

ഓണ്‍­ലൈന്‍ പാ­സ് തി­രു­ത്തി മ­ണല്‍­ത­ട്ടിപ്പ്
ചെ­റു­വ­ത്തൂര്‍: മ­യി­ച്ച-കാ­ര്യം­കോ­ട് ക­ട­വു­ക­ളില്‍ സ­മ­യവും തീ­യ­തിയും തി­രു­ത്തി വ്യാ­പ­ക­മാ­യി പൂ­ഴി ക­ട­ത്തു­ന്നു. 1000 ടണ്‍ പൂ­ഴി­യാ­ണ് ഗ­വണ്‍­മെന്റ് ക­ണ­ക്കില്‍ എ­ടു­ക്കാന്‍ നിര്‍­ദേ­ശ­മെ­ങ്കിലും അ­തി­ന്റെ പ­ത്തി­രി­ട്ടി­യി­ല­ധി­കം ഇ­പ്പോള്‍ ക­ട­ത്തു­ന്നത്. ഇ­തി­ന് കട­വ് സൂപ്പര്‍­വൈ­സര്‍­മാരും പ്ര­ദേശി­ക ഭ­ര­ണ നേ­ത­ാ­ക്ക­ന്മാ­രും മ­ണല്‍ മാ­ഫി­യ­ക്കൊ­പ്പം കൂ­ടി­യി­രി­ക്കു­ക­യാ­ണെ­ന്ന് ആ­ക്ഷേ­പ­മു­ണ്ട്.

ഒ­രു പാ­സ് പ­ലത­വ­ണ തി­രു­ത്തി അ­തി­ന്റെ മ­റ­വില്‍ ദിവ­സം ആറു­ലോ­ഡ് മ­ണല്‍വ­രെ ക­ട­ത്തു­ന്നു. ച­ന്തേ­ര, നീ­ലേ­ശ്വ­രം പോ­ലീ­സ് സ്‌­റ്റേ­ഷന്‍ പ­രി­ധി­യി­ലാ­ണ് ഈ ര­ണ്ടു­ക­ട­വു­കളും സ്ഥി­തി ചെ­യ്യു­ന്നത്. തി­രു­ത്തു­ന്ന പാ­സു­കള്‍ക്ക് ഓ­രോ ലോ­ഡി­നും 8000-10,000 വ­രെ­യാ­ണ് മി­നി ടി­പ്പര്‍ ലോ­റി­കള്‍ ഈ­ടാ­ക്കു­ന്നത്. ക­ട­വു­ക­ളില്‍ വെ­റും 2000 രൂ­പ­യാ­ണ് ക­ട­വി­ലെ വി­ല. സൂപ്പര്‍­വൈ­സര്‍­മാ­രെ മാ­റ്റി പോ­ലീ­സി­നെ നി­യ­മി­ച്ചാല്‍ മാ­ത്ര­മേ മ­ണല്‍­കൊ­ള്ള ത­ട­യാന്‍ ക­ഴി­യു­ക­യു­ള്ളൂ­വെ­ന്ന് നാ­ട്ടു­കാര്‍ പ­റ­യുന്നു. മാ­സ­പ്പ­ടി­ക്കാരാ­യ ചി­ല ജീ­വ­ന­ക്കാ­രു­ടെയും പൂര്‍­ണ പിന്തു­ണ മ­ണല്‍ കൊ­ള്ള­യ്­ക്കു­ണ്ട്.

Keywords: Online-registration, Sand, Lorry, Police, Cheruvathur, kasaragod, Kerala, Pass, Government, 1000 tun, Nileshwaram, Chanthera Police,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia