ഓണ്‍ലൈന്‍ പാസ് തിരുത്തി മണല്തട്ടിപ്പ്
Feb 24, 2013, 14:06 IST
ചെറുവത്തൂര്‍: മയിച്ച-കാര്യംകോട് കടവുകളില്‍ സമയവും തീയതിയും തിരുത്തി വ്യാപകമായി പൂഴി കടത്തുന്നു. 1000 ടണ്‍ പൂഴിയാണ് ഗവണ്മെന്റ് കണക്കില്‍ എടുക്കാന്‍ നിര്‍ദേശമെങ്കിലും അതിന്റെ പത്തിരിട്ടിയിലധികം ഇപ്പോള്‍ കടത്തുന്നത്. ഇതിന് കടവ് സൂപ്പര്‍വൈസര്‍മാരും പ്രദേശിക ഭരണ നേതാക്കന്മാരും മണല്‍ മാഫിയക്കൊപ്പം കൂടിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ഒരു പാസ് പലതവണ തിരുത്തി അതിന്റെ മറവില്‍ ദിവസം ആറുലോഡ് മണല്‍വരെ കടത്തുന്നു. ചന്തേര, നീലേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലാണ് ഈ രണ്ടുകടവുകളും സ്ഥിതി ചെയ്യുന്നത്. തിരുത്തുന്ന പാസുകള്‍ക്ക് ഓരോ ലോഡിനും 8000-10,000 വരെയാണ് മിനി ടിപ്പര്‍ ലോറികള്‍ ഈടാക്കുന്നത്. കടവുകളില്‍ വെറും 2000 രൂപയാണ് കടവിലെ വില. സൂപ്പര്‍വൈസര്‍മാരെ മാറ്റി പോലീസിനെ നിയമിച്ചാല്‍ മാത്രമേ മണല്‍കൊള്ള തടയാന്‍ കഴിയുകയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. മാസപ്പടിക്കാരായ ചില ജീവനക്കാരുടെയും പൂര്‍ണ പിന്തുണ മണല്‍ കൊള്ളയ്ക്കുണ്ട്.
Keywords: Online-registration, Sand, Lorry, Police, Cheruvathur, kasaragod, Kerala, Pass, Government, 1000 tun, Nileshwaram, Chanthera Police,