city-gold-ad-for-blogger

ഉദുമയില്‍ ബി.ജെ.പി.-സി.പി.എം. സംഘര്‍ഷാവസ്ഥ

ഉദുമയില്‍ ബി.ജെ.പി.-സി.പി.എം. സംഘര്‍ഷാവസ്ഥ

ഉദുമ: പാലക്കുന്ന് ഭരണി മഹോത്സവത്തിന്റെ ഭാഗമായി ഉദുമ ടൗണില്‍ സ്ഥാപിച്ച തോരണങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി.-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചു. തോരണങ്ങള്‍ നീക്കം ചെയ്യാന്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ രംഗത്തിറങ്ങിയതിനെ ബി.ജെ.പി. പ്രവര്‍ത്തകരും നേതാക്കളും ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

തോരണങ്ങളുടെ നിറം കാവിയാണെന്നും തോരണങ്ങളൊന്നും വേണ്ടെന്നുമുള്ള നിലപാടിലായിരുന്നു സി.പി.എം. നേതൃത്വം. നേരത്തെ പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചുചേര്‍ക്കുകയും പൊതുസ്ഥലത്തുള്ള കൊടിതോരണങ്ങളും മറ്റും നീക്കം ചെയ്യാന്‍ തീരുമാനിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് തോരണങ്ങള്‍ നീക്കാന്‍ സി.പി.എം. നേതൃത്വം രംഗത്തിറങ്ങിയത്.

തോരണങ്ങള്‍ കെട്ടുന്നത് സംബന്ധിച്ച് തിങ്കളാഴ്ച രാത്രിയും തര്‍ക്കം ഉടലെടുത്തിരുന്നു. പോലീസ് സ്ഥലത്തെത്തി തോരണങ്ങള്‍ നീക്കംചെയ്തിരുന്നു. എന്നാല്‍ ചൊവാഴ്ച രാവിലെ ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരുമെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ വീണ്ടും തോരണം കെട്ടുകയായിരുന്നു. ഇത് നീക്കംചെയ്യാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

ഉദുമയില്‍ ബി.ജെ.പി.-സി.പി.എം. സംഘര്‍ഷാവസ്ഥ

Keywords:  Udma, CPM, BJP, Clash, Temple Fest, Police, Kasaragod, Festoon, Decoration, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia