സൈക്കിള്‍ യാത്രക്കാരന് 500 രൂപ പിഴ: ഹൈവേ പോലീസ് എസ് ഐക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ, വകുപ്പു തല അന്വേഷണം നടത്തും
Oct 5, 2018, 23:07 IST
കാസര്‍കോട്: (www.kasargodvartha.com 05.10.2018) സൈക്കിള്‍ യാത്രക്കാരന് 500 രൂപ പിഴയിട്ട സംഭവത്തില്‍ ഹൈവേ എസ് ഐ കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്റെ നിര്‍ദേശ പ്രകാരം നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി നന്ദനന്‍ പിള്ളയാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ഹൈവേ പോലീസ് (കിലോ വണ്‍ കുമ്പള) എസ് ഐ വാസുദേവനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി നടപടിക്ക് ശുപാര്‍ശ ചെയ്തതെന്ന് ഡി വൈ എസ് പി നന്ദനന്‍ പിള്ള കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈവേ എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍ വ്യക്തമാക്കി. യു പി സ്വദേശിയും ഉപ്പള കുക്കാറില്‍ താമസക്കാരനുമായ അബ്ദുല്ല ഷെയ്ഖിന്റെ മകന്‍ ഖാസിമിനെ (26) യാണ് സൈക്കിളില്‍ പോകുമ്പോള്‍ പോലീസ് പിടികൂടി പിഴ ഈടാക്കിയത്. സംഭവം കാസര്‍കോട് വാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെ വന്‍ വിവാദമാവുകയും പോലീസിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് ജില്ലാ പോലീസ് ചീഫ് അന്വേഷണം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച രാവിലെ ഖാസിമിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ഡിവൈഎസ്പി മൊഴിയെടുത്തിരുന്നു. നാട്ടുകാരായ ചിലരില്‍ നിന്നും ഇതുസംബന്ധിച്ച് മൊഴി രേഖപ്പെടുത്തി.
ബുധനാഴ്ച രാവിലെ 9.30 മണിക്ക് മംഗല്‍പാടി സ്‌കൂളിനടുത്തു വെച്ച് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തന്നെ ഹൈവേ പോലീസ് തടഞ്ഞു നിര്‍ത്തി പിഴയീടാക്കിയതെന്നാണ് യുവാവ് വെളിപ്പെടുത്തിയത്. പിഴയീടാക്കിയ ശേഷം സൈക്കിളിന്റെ രണ്ടു ടയറുകളും പോലീസ് കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തത് ക്രൂരതയാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. കൈകാണിച്ചപ്പോള്‍ നിര്‍ത്തിയ തന്നോട് പോലീസുകാര്‍ കയര്‍ത്തു സംസാരിക്കുകയും രണ്ടായിരം രൂപ പിഴ അടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി യുവാവ് പറഞ്ഞിരുന്നു. ഇതില്‍ പേടിച്ചു പോയ താന്‍ പോലീസുകാരുടെ കൈയ്യും കാലും പിടിച്ചു കരയുകയും ഇതോടെ പിഴ അഞ്ഞൂറ് രൂപയാക്കി ചുരുക്കുകയുമായിരുന്നുവെന്നും അതിനുള്ള റസീപ്റ്റ് നല്‍കിയതായും അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയിരുന്നു.
Related News:
സൈക്കിള്‍ യാത്രക്കാരന് 500 രൂപ പിഴ; അന്വേഷണ റിപോര്‍ട്ട് വെള്ളിയാഴ്ച കൈമാറുമെന്ന് നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Police, Investigation, Rs 500 fine for Cycle Rider; Recommend for take action against Highway SI

സൈക്കിള്‍ ചവിട്ടാന്‍ ലൈസന്‍സ് വേണോ? സൈക്കിള്‍ യാത്രക്കാരന് 500 രൂപ പിഴയിട്ട് കാസര്‍കോട്ടെ ഹൈവേ പോലീസ്! രേഖയില്‍ ചേര്‍ത്തത് ഏതോ സ്‌കൂട്ടര്‍ നമ്പര്‍
സൈക്കിള്‍ യാത്രക്കാരനില്‍ നിന്നും ഹൈവേ പോലീസ് പിഴയീടാക്കിയ സംഭവം; ജില്ലാ പോലീസ് ചീഫ് അന്വേഷണത്തിന് ഉത്തരവിട്ടു; നാര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി നന്ദനന്‍ പിള്ളയ്ക്ക് അന്വേഷണ ചുമതല