പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നു
Sep 22, 2017, 18:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/09/2017) പൂട്ടിയിട്ട വീട്ടില്‍ നിന്നും 10 പവന്റെ സ്വര്‍ണാഭരണങ്ങളും 40,000 രൂപയും കവര്‍ച്ച ചെയ്തു. വെള്ളിക്കോത്ത് അജാനൂര്‍ വില്ലേജ് ഓഫീസിന്റെ സമീപത്തെ വെട്ടുവഴിയില്‍ പാപ്പച്ചന്റെ വീട്ടില്‍ നിന്നുമാണ് പണവും സ്വര്‍ണവും കവര്‍ച്ച ചെയ്തത്.
പാപ്പച്ചനും ഭാര്യയും മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മംഗളൂരുവിലേക്ക്് പോയ പാപ്പച്ചനും ഭാര്യയും വെള്ളിയാഴ്ച രാവിലെ തിരിച്ചു വന്നപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. വീടിന്റെ പിന്‍ ഭാഗത്തു കൂടി അകത്ത് കടന്ന് അലമാരിയില്‍ സൂക്ഷിച്ച ഏഴുജോഡി കമ്മലും മൂന്നരപ്പവന്റെ സ്വര്‍ണമാലയും 40,000 രൂപയുമാണ് കവര്‍ച്ച ചെയ്തത്.
പാപ്പച്ചന്റെ പരാതിയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. സി ഐ സി കെ സുനില്‍ കുമാര്‍ എസ് ഐ സന്തോഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Theft, House, Gold, Jewellery, Cash, Police, Case, Complaint,