city-gold-ad-for-blogger

ഗോകുല്‍ ജി നായര്‍ക്കു ജന്മനാടിന്റെ സ്വീകരണം തിങ്കളാഴ്ച

ചെമ്മനാട്: കേരളാ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാമില്‍ ഒന്നാം റാങ്ക് നേടിയ ചെമ്മനാട്ടുകാരനും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയുമായ ഗോകുല്‍ ജി. നായര്‍ക്കു ചെമ്മനാട് പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. ചെമ്മനാട് ജമാഅത്തു കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെമ്മനാട് പൗരാവലി സംഘാടക സമിതി രൂപീകരിച്ചു. ചെമ്മനാട് ജമാഅത്ത് വൈ.എം.എം.എ. ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നാട്ടിലെ വിവിധ രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു.

അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞു ജൂണ്‍ മൂന്നിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തുന്ന ഗോകുലിനെ അവിടെ നിന്നു ഘോഷയാത്രയോടെ നാട്ടിലേക്കാനയിച്ചു ചെമ്മനാട് ജമാഅത്തു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചു നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ വച്ചു ആദരവു നല്‍കും.

സി.ടി. അഹ്മദലി ചെയര്‍മാനായും നാസര്‍ കുരിക്കള്‍ ജനറല്‍ കണ്‍വീനറായും രൂപീകരിച്ച സംഘാടക സമിതിയില്‍ മന്‍സൂര്‍ കുരിക്കള്‍, സി.എ. മനാഫ്, പുരുഷോത്തമന്‍ ചെമ്പിരിക്ക, നാരായണന്‍ നായര്‍ വടക്കിനിയ, മോഹനന്‍ നമ്പ്യാര്‍, തമ്പാന്‍ നമ്പ്യാര്‍, ടി. കബീര്‍, സാലിമ്മ ജോസഫ്, കെ.ഒ. രാജീവന്‍, സി.എ. ജാന്‍സണ്‍, ദാമോദരന്‍ മാസ്റ്റര്‍, കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും റഫീഖ് സി.എച്ച്, ബദറുല്‍ മുനീര്‍, മോഹനന്‍ നായര്‍, കെ. അബ്ദുല്ല, ബാബു മണിയങ്കാനം, ബി.എ. ഹനീഫ അബ്ദുല്ല, എം.എസ്. അഹ്മദ്, പി.എം. അബ്ദുല്ല, നൗഷാദ് ആലിച്ചേരി, മുഹ്‌സിന എന്നിവര്‍ കണ്‍വീനര്‍മാരുമാണ്.

ഗോകുല്‍ ജി നായര്‍ക്കു ജന്മനാടിന്റെ സ്വീകരണം തിങ്കളാഴ്ചരാവിലെ 11 മണിക്കു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിവിധ തലത്തിലുള്ള ജന പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. ചടങ്ങില്‍ വച്ച് ഗോകുലിനു ഉപഹാരങ്ങള്‍ അര്‍പിക്കാന്‍ വിവിധ സംഘടനകള്‍ക്കു അവസരമുണ്ടാകുമെന്നും സംഘാടക സമിതി അറിയിച്ചു.

Keywords:  Chemnad, Jamaath-committe, Rank, Winner, Kasaragod, Kerala, Gokul G Nair, Chemnad Jama-ath, Honored, Medical Entrance Exam winner, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia