പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സത്യാഗ്രഹം
Apr 26, 2013, 23:39 IST
കാസര്‍കോട്: ജബ്ബാര്‍ വധക്കേസില്‍ ജയില്‍ കഴിയുന്ന പ്രതിയെ മോചിപ്പിക്കാമെന്ന് വാഗ്ദാനം നല്കി അയാളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും പെണ്‍കുട്ടിയുടെ മാതാവും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതിയുടെ ജാമ്യം ജില്ലാ കോടതി ഏപ്രില്‍ 12 ന് റദ്ദ് ചെയ്തതായും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിയെ 30 ന് മുമ്പ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ മെയ് രണ്ട് മുതല്‍ ബദിയഡുക്ക പോലീസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്നും അവര്‍ അറിയിച്ചു.
കേസിലെ പ്രതി അബ്ദുല്ലക്കുഞ്ഞി എന്ന അബുവിനെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയോട് കാസര്‍കോട് സി.ഐ. കാട്ടുന്ന നിലപാടും സംശയം ജനിപ്പിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ജഗന്നാഥ ഷെട്ടി, ഹമീദ് കെടഞ്ചി, ബി.എസ്. ഇബ്രാഹിം, പെണ്‍കുട്ടി, മാതാവ്, പെണ്‍കുട്ടിയുടെ അമ്മാവന് എന്നിവര്‍ സംബന്ധിച്ചു.
Keywords: Case, Arrest, Accuse, Girl, Rape, Press meet, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.