city-gold-ad-for-blogger

32 വര്‍ഷങ്ങള്‍ക്കിപ്പുറവും ദീപ്തമായിക്കൊണ്ടിരിക്കുന്ന റഫി സ്മരണ

32 വര്‍ഷങ്ങള്‍ക്കിപ്പുറവും ദീപ്തമായിക്കൊണ്ടിരിക്കുന്ന റഫി സ്മരണ
കാസര്‍കോട്: വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീഴുന്തോറും മുഹമ്മദ് റഫിയുടെ സ്മരണ കൂടുതല്‍ ദീപ്തമാവുകയാണെന്നും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ മ്യൂസിയങ്ങളും മ്യൂസിക് അക്കാദമികളും ഉയര്‍ന്നു വരുന്നത് അതിന്റെ ജൃഷ്ടാന്തമാണെന്നും, ജൂലൈ 31 32-ാം ചരമ വാര്‍ഷിക ദിനത്തില്‍ റഫി മഹലില്‍ ഒത്തുകൂടിയവര്‍ അഭിപ്രായപ്പെട്ടു.

പി. എസ്. ഹമീദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മയില്‍ ബി എസ് മഹമൂദ്, റഹ്മത്ത് മുഹമ്മദ്, എരിയാല്‍ ഷരീഫ്, എ എസ് മുഹമ്മദ് കുഞ്ഞി, മാഹിന്‍ ലോഫ്, ടി.എം. അബ്ദുല്‍ റഹിമാന്‍, ഷരീഫ് സാഹിബ്, കുഞ്ഞാമു എന്‍ എ, അ­ബ്ദുര്‍ റ­ഹ്മാന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത്, എന്നിവര്‍ സംസാരിച്ചു. പി.കെ. സത്താര്‍ സ്വാഗതം പറഞ്ഞു.

ഈയിടെ അന്തരിച്ച ബഹുഭാഷാ പണ്ഡിതനും തുളു ഭാഷയ്ക്ക് പുനര്‍ജീവനം നല്‍കുകയും ചെയ്ത വെങ്കിടരാജ പുണിഞ്ചിത്തായ, ഹിന്ദീ നടന്‍ രാജേഷ് ഖന്ന എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Keywords: Mohammed Rafi, Remmembrance programme, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia