കുഞ്ചത്തൂരില്‍ കുഴപ്പമുണ്ടാക്കുന്നവരെ പിടികൂടണം: മുസ്ലിം ലീഗ് പോലീസ് സ്റ്റേഷന് ധര്‍ണ 22ന്
May 20, 2013, 23:35 IST
ഹൊസങ്കടി: മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 22ന് മഞ്ചേശ്വരം പോലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തുന്നു. കുഞ്ചത്തൂരില്‍ ഇടക്കിടെയുണ്ടാകുന്ന വര്‍ഗീയ സ്വഭാവമുള്ള സംഘര്‍ഷത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുക. നിരപരാധികളായ യുവാക്കള്‍ക്കെതിരെ 153 A വകുപ്പ് പ്രകാരം എടുത്ത കേസ് പിന്‍വലിക്കുക, കര്‍ണാടകയില്‍ നിന്ന് നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കുന്നവരെ പിടികൂടുക, കുഞ്ചത്തൂരില്‍ ബൈക്ക് കത്തിച്ച പ്രതികളെ പിടികൂടുക, പോലീസുകാരുടെ പക്ഷപാത നിലപാട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
22ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധര്‍ണ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുസ്ലിം ലീഗ് നേതാക്കളായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, എ.കെ.എം. അഷ്റഫ്, എം. അബ്ബാസ്, അബ്ദുല്ല മുഗു, ഹനീഫ് ഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.

Keywords: Kasaragod, Muslim-league, Hosangadi, Manjeshwaram, Clash, Police, March, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.