city-gold-ad-for-blogger

ഗ­വ. കോ­ളേ­ജി­ലെ ഒമ്പത്‌ വി­ദ്യാര്‍­ത്ഥിക­ളെ കൂ­ടി നല്ല ന­ട­പ്പി­ന് ശി­ക്ഷി­ക്കാന്‍ റി­പ്പോര്‍­ട്ട് നല്‍കി

ഗ­വ. കോ­ളേ­ജി­ലെ ഒമ്പത്‌ വി­ദ്യാര്‍­ത്ഥിക­ളെ കൂ­ടി നല്ല ന­ട­പ്പി­ന് ശി­ക്ഷി­ക്കാന്‍ റി­പ്പോര്‍­ട്ട് നല്‍കി
കാസര്‍­കോട്: കാസര്‍­കോ­ട് ഗ­വ. കോ­ളേ­ജി­ലെ  ഒമ്പത്‌ വി­ദ്യാര്‍­ത്ഥിക­ളെ കൂ­ടി നല്ല ന­ട­പ്പി­ന് ശി­ക്ഷി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് പോ­ലീ­സ് ആര്‍.ഡി.ഒ കോ­ട­തി­ക്ക് റി­പ്പോര്‍­ട്ട് നല്‍­കി.

പ­ടു­വ­ടുക്ക­ത്തെ ഫ­യാ­സ്(19), ചെ­മ്മ­നാ­ട്ടെ അ­ഷ്‌­വാ­ഖ്(21), മു­ളി­യാര്‍ മല്ല­ത്തെ മൊ­യ്­തീന്‍(19), ചെ­ങ്ക­ള­യി­ലെ ഫാ­സില്‍ ഫ­യാ­സ്(19) ചേ­രൂ­രി­ലെ സ­യ്യി­ദ് (19), ­  ഹേരൂരിലെ അര്‍­ഷാ­ദ്(19), പാ­ണ­ല­ത്തെ ന­വാ­സ്(19), പാ­ണല­ത്തെ അ­ബ്ദുല്‍ സ­ത്താര്‍(21), ചെര്‍­ക്ക­ള കെ.കെ പുറ­ത്തെ മുര്‍­ഷി­ദ്(19) എ­ന്നി­വ­രെ­യാ­ണ് നല്ല ന­ട­പ്പി­ന് ശി­ക്ഷി­ക്കാന്‍ കാസര്‍­കോ­ട് ടൗണ്‍ പോ­ലീ­സ് റി­പ്പോര്‍­ട്ട് നല്‍­കി­യത്.

കോ­ളേ­ജി­ന്റെ ക­ലാ­ല­യ അ­ന്ത­രീ­ക്ഷം ത­കര്‍­ക്കു­ന്ന രീ­തി­യിലും മ­റ്റ് വി­ദ്യാര്‍­ത്ഥി­ക­ളു­ടെ പഠ­ന­ പ്ര­വര്‍­ത്ത­നങ്ങളെ ത­ട­സ്സ­പ്പെ­ടു­ത്തു­ന്ന രീ­തി­യില്‍ അ­ക്ര­മ പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ ഏര്‍പ്പെടുത്തുന്നതിനാലുമാണ് ഇവ­രെ നല്ല ന­ട­പ്പി­ന് ശി­ക്ഷി­ക്കാന്‍ പോ­ലീ­സ് ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്നത്.

കഴിഞ്ഞ ദിവസം ആറ് വിദ്യാര്‍ത്ഥികളെ നല്ല നടപ്പിന് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പോലീസ് ആര്‍.ഡി.ഒ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.

Keywords: Govt. college, Students,Clash, Police report, Court, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia