പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന്‍ വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്യും
Mar 23, 2013, 19:49 IST
കാസര്‍കോട്: പെര്‍ള ഇലക്ട്രിക് സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് പെര്‍ള ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന് വേണ്ടി എന്മകജെ, പുത്തിഗെ, ബദിയടുക്ക എന്നീ പഞ്ചായത്തുകളിലേയും സമീപ പ്രദേശങ്ങളിലേയും 15,000 ഓളം ഉപഭോക്താക്കളെ ഉള്‍പെടുത്തിയാണ് പെര്‍ള ആസ്ഥാനമായി പുതിയ സെക്ഷന്‍ രൂപീകരിച്ചത്. പി. കരുണാകരന് എം.പി. സമ്മേളനോദ്ഘാടനം നിര്‍വഹിക്കും.
പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ജെ. പോള്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Perla, Inauguration, Minister Aryadan Muhammed, Kasaragod, Kerala, Press meet, P. Karunakaran MP, N.A. Nellikunnu MLA, P.B. Abdur Razak MLA, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







