city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.ഡി.പി. തൊഴിലാളി സംഘടന നിലവില്‍ വന്നു

കാസര്‍കോട്: (wwww.kasargodvartha.com 30.12.2014) പി.ഡി.പി. ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പീപ്പിള്‍ ട്രേഡ് യൂണിയന്‍ നിലവില്‍ വന്നു. പാചക ഭവനില്‍ നടന്നയോഗം പി.ടി.യു.സി സംസ്ഥാന കണ്‍വീനര്‍ പനവൂര്‍ ഹസന്‍ ഉദ്ഘാടനം ചെയ്തു.

സിദ്ദീഖ് എം.എം.കെ അധ്യക്ഷത വഹിച്ചു. എം.കെ.ഇ അബ്ബാസ്, സലീം പടന്ന, യൂനുസ് തളങ്കര, ഹമീദ് പരയങ്കാനം, അബ്ദുര്‍ റഹ്മാന്‍ കപാടിയ പൈക്ക, മുസ്തഫ പൈക്ക സംസാരിച്ചു. പി.ടി.യു.സി ജില്ലാ കമ്മിറ്റി ഭാരവാഹികളായി പി.വി. ഉമ്മര്‍ ഉളിയത്തടുക്ക (പ്രസിഡണ്ട്) അബ്ദുര്‍ റഹ്മാന്‍ തെരുവത്ത് (ജന. സെക്രട്ടറി) അഷ്റഫ് മേല്‍പറമ്പ് (ട്രഷറര്‍) അബ്ദുല്‍ നസീര്‍ കാടങ്കോട് (വൈ. പ്രസിഡണ്ട്), ലത്വീഫ് കാരക്കോട്, ജാസിര്‍ പൊവ്വല്‍ (ജോ. സെക്രട്ടറി), സംസ്ഥാന സമിതി അംഗങ്ങളായി എം.എം.കെ സിദ്ദീഖ്, ബദറുദ്ദീന്‍ കറന്തക്കാട് എന്നിവരെ തിരഞ്ഞെടുത്തു.

അബ്ദുര്‍ റഹ്മാന്‍ തെരുവത്ത് സ്വാഗതവും അഷ്‌റഫ് മേല്‍പറമ്പ് നന്ദിയും പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പി.ഡി.പി. തൊഴിലാളി സംഘടന നിലവില്‍ വന്നു

Keywords : Kasaragod, Kerala, PDP, Committee, PTUC, PV Ummer Uliyathadukka, Abdul Rahman Theruvath, Ashraf Melparambha. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia