city-gold-ad-for-blogger

ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ കാമുകനും ചതിച്ചു; ഭര്‍തൃമതി പെരുവഴിയിലായി

ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയെ കാമുകനും ചതിച്ചു; ഭര്‍തൃമതി പെരുവഴിയിലായി
കുമ്പള: കാമുകനുമായുള്ള പ്രണയബന്ധമറിഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ച ഭര്‍തൃമതിയെ ഒടുവില്‍ കാമുകനും ചതിച്ചതോടെ യുവതിയും പറക്കമുറ്റാത്ത കുഞ്ഞും പെരുവഴിയിലായി. ഉപ്പള ചെര്‍ള കഞ്ചിലഹൗസിലെ ഹസൈനാറിന്റെ മകള്‍ അസ്മയാണ്(26) കൈക്കുഞ്ഞിനോടൊപ്പം പെരുവഴിയിലായത്.

അഞ്ചുവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് രണ്ടരവര്‍ഷത്തിന് ശേഷം ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞി ജനിച്ചിരുന്നു. ഇതിന് ശേഷം ഉപ്പളയിലെ ഒരു ഹോട്ടലില്‍ വെച്ച് മുട്ടംകുന്നില്‍ സ്വദേശിയായ റസാഖുമായി(33) പരിചയപ്പെടുകയും അത് പ്രണയമായി വളരുകയും ചെയ്തിരുന്നു. ഇവരുടെ പ്രണയബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ അസ്മയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം അസ്മ റസാഖിനൊപ്പം തന്റെ സ്വന്തം വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ കഴിയുകയായിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം ഇവര്‍ മൊഗ്രാല്‍, കളത്തൂര്‍ എന്നിവിടങ്ങളിലായി വാടക ക്വാര്‍ട്ടേഴ്‌സുകളിലേക്ക് മാറിയിരുന്നു. ഇതിനിടിയില്‍ ഒരു മാസം മുമ്പ് അസ്മയെ ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്കാക്കി റസാഖ് കടന്നുകളയുകായിരുന്നു. വാടക കൃത്യമായി നല്‍കാത്തതിനാല്‍ അസ്മയെയെയും കുഞ്ഞിനെയും ക്വാര്‍ട്ടേഴ്‌സ് ഉടമയും ഇറക്കി വിട്ടു. 

ഇതോടെ പെരുവഴിയിലായ യുവതി വീണ്ടും ഉപ്പളയിലെത്തിയപ്പോള്‍ നാട്ടുകാരായ യുവാക്കള്‍ യുവതിയെയും കുഞ്ഞിനെയും ഒരു കാറിലും വീട്ടുസാധനങ്ങള്‍ ടെമ്പോവാനിലും കയറ്റി മുട്ടംകുന്നിലിലെ റസാഖിന്റെ വീട്ടിലെത്തുകയും വീട്ടുകാരോട് അസ്മയെയയും കുഞ്ഞിനെയും അവിടെ താമസിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കാമുകന്റെ വീട്ടുകാര്‍ യുവതിയെയും കുഞ്ഞിനെയും വീട്ടിനകത്തേക്ക് കയറ്റാതെ വാതിലടച്ചതോടെ സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും വിവരമറിഞ്ഞ് കുമ്പള അഡീഷണന്‍ എസ്.ഐ ശംഭുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇരുവിഭാഗത്തെയും കുമ്പള സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു.

പോലീസ് സ്‌റ്റേഷനില്‍ നടന്ന അനുരജ്ഞന ചര്‍ച്ചയിലും റസാഖ് വിവാഹം കഴിക്കാത്ത അസ്മയെയും കുഞ്ഞിനെയും സ്വീകരിക്കാന്‍ കഴിയില്ലെന്ന് റസാഖിന്റെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് റസാഖിനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ അസ്മ തയ്യാറാകുകയായിരുന്നു. പോലീസ് എല്ലാ നിയമ സഹായങ്ങളും അസ്മയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അസ്മയെയും കുഞ്ഞിനെയും പ്രശ്‌നം തീരുന്നതുവരെ അസ്മയുടെ ഇളയമ്മയുടെ വീട്ടില്‍ താമസിപ്പിക്കാനും തീരുമാനിച്ചു. റസാഖിനെതിരെ തിങ്കളാഴ്ച പരാതി നല്‍കാനാണ് അസ്മ തീരുമാനിച്ചിട്ടുള്ളത്.

Keywords: House-wife, Cheating, Kumbala, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia