കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പാലിയേറ്റീവ് ഒ.പി പ്രവര്‍ത്തനമാരംഭിച്ചു
May 8, 2012, 10:39 IST
കാസര്‍കോട്: ഗുരുരമായ രോഗങ്ങള്‍ ബാധിച്ച് കഠിനമായ വേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും കുറയ്ക്കുന്നതിനും തുടര്‍ന്നുള്ള സാന്ത്വന പൂര്‍ണ്ണമാക്കുന്നതിനും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കായി പാലിയേറ്റീവ് ഒ.പി പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്ത് മുഴുവനും പാലിയേറ്റീവ് കെയര്‍ യുണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായാണ് കാസര്‍കോട്ടും പാലിയേറ്റീവ് ഒ.പി ആരംഭിച്ചിരിക്കുന്നത്. പാലിയേറ്റീവ് ഒ.പിയുടെ പ്രവര്‍ത്തന ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി. ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഇ. രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, കൌണ്‍സിലര്‍ ശ്രീലത, ഡോ. മുഹമ്മദ് ആഷീല്‍, ഡോ. വെങ്കിടഗിരി, ഡോ. സുനില്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ആശുപത്രി സുപ്രണ്ട് ഡോ. കെ. നാരായണ നായിക് സ്വാഗതം പറഞ്ഞു.
Keywords: Palliative care unit, General hospital, Kasaragod