വില്‍പ്പനക്കുകൊണ്ടുവന്ന അഴുകിയ മത്തി നാട്ടുകാര്‍ നശിപ്പിച്ചു
Jul 18, 2017, 19:55 IST
നീലേശ്വരം: (www.kasargodvartha.com 18.07.2017) വില്‍പ്പനക്കുകൊണ്ടുവന്ന അഴുകിയ മല്‍സ്യം നാട്ടുകാര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ചോയ്യംകോട് ബസ് സ്റ്റോപ്പിന് സമീപം തിങ്കളാഴ്ച വൈകിട്ട് വില്‍പ്പനയ്ക്ക് കൊണ്ടു വന്ന മത്തിയാണ് നാട്ടുകാര്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.
രണ്ടു ദിവസത്തെ പഴക്കം ചെന്ന മത്തി ദുര്‍ഗന്ധം വമിക്കുന്ന തരത്തിലായിരുന്നു വില്‍പ്പനയ്ക്ക് കൊണ്ടു വന്നത്. മത്സ്യം വാങ്ങാനെത്തിയവര്‍ ചോയ്യംകോടുള്ള ചുമട്ടു തൊഴിലാളികളെയും വ്യാപാരികളെയും വിളിച്ച് വരുത്തി നേരിട്ട് കാണിച്ച് കൊടുക്കുകയും മത്സ്യം നശിപ്പിക്കുകയും വില്‍പ്പനക്കാരനെ താക്കീത് ചെയ്ത് വിടുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Natives, fish, Old fish buried by natives
Keywords: Kasaragod, Kerala, news, Natives, fish, Old fish buried by natives