നേഴ്സസ് വാരാഘോഷം ആറ് മുതല്‍
May 4, 2012, 12:06 IST

കാസര്‍കോട്: ജില്ലയില്‍ മെയ് ആറ് മുതല്‍ 12 വരെ നേഴ്സസ് വാരാഘോഷം സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മെയ് ആറിന് പതാക ഉയര്‍ത്തും. വാരാചരണത്തോടനുബന്ധിച്ച് സെമിനാറുകള്‍, കലാകായിക മല്‍സരങ്ങള്‍ വൃദ്ധമന്ദിര സന്ദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും. നേഴ്സസ് ജില്ലാതല വരാഘോഷം 7 ന് രാവിലെ 10 മന് ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഡി.എം.ഒ. ഇ.രാഘവന്‍ ഉദ്ഘാടനം ചെയ്യും. നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ജെ.തോമസ് അധ്യക്ഷത വഹിക്കും. മെയ് 9 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ഗവ. നേഴ്സിംഗ് സ്കൂളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മല്‍സരം നടത്തും. മല്‍സരത്തില്‍പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഐഡന്റിറ്റി കാര്‍ഡുമായി അന്നേ ദിവസം രാവിലെ 9.30 ന് എത്തിച്ചേരണം. മെയ് 12 ന് സമാപന സമ്മേളനം പടന്നക്കാട് ഗുഡ്ഷെപ്പേര്‍ഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അധ്യക്ഷത വഹിക്കും.