നിപ വൈറസ്: കമ്മീഷന്‍ അംഗത്തിന്റെ അസൗകര്യം മൂലം കോഴിക്കോട്ടേക്ക് മാറ്റിയ എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് ഷോര്‍ട്ട് ലിസ്റ്റില്‍പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ കാസര്‍കോട്ട് തന്നെ നടത്തും
Jun 2, 2018, 14:44 IST
കാസര്‍കോട്: (www.kasargodvartha.com 02.06.2018) കമ്മീഷന്‍ അംഗത്തിന്റെ അസൗകര്യം മൂലം കോഴിക്കോട്ട് നടത്താന്‍ തീരുമാനിച്ച എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് ഷോര്‍ട്ട് ലിസ്റ്റില്‍പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ കാസര്‍കോട്ട് തന്നെ നടത്താന്‍ തീരുമാനം. നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച കാസര്‍കോട്ട് തന്നെ നടത്താന്‍ തീരുമാനിച്ചത്.
2018 ജൂണ്‍ 6, 7, 8, 12, 13 തീയതികളില്‍ കോഴിക്കോട് ജില്ലാ ഓഫീസിലും ജൂണ്‍ 12, 13 തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസിലും വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന കാസര്‍കോട്് ജില്ലാ എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയുടെ ഇന്റര്‍വ്യൂ മുന്‍നിശ്ചയിച്ച അതേ തീയതികളില്‍ കാസര്‍കോട് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
580 ഉദ്യോഗാര്‍ത്ഥികളാണ് ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ജൂണ്‍ ഒന്ന് മുതല്‍ 12 വരെയാണ് ഇന്റര്‍വ്യൂ നടത്താന്‍ പിഎസ്‌സി തീരുമാനിച്ചിട്ടുള്ളത്. കമ്മീഷന്‍ അംഗത്തിന്റെ അസൗകര്യത്തിന് 580 ഉദ്യോഗാര്‍ത്ഥികള്‍ കാസര്‍കോട് നിന്നും കോഴിക്കോട്ടേക്ക് കിലോമീറ്ററുകള്‍ താണ്ടി പോകേണ്ടി വരുന്നത് കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. കാസര്‍കോട്ടു വെച്ചു തന്നെ ഇന്റര്‍വ്യൂ നടത്താനുള്ള സാഹചര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി ചെയര്‍മാനും കമ്മീഷനും പരാതിയും നല്‍കിയിരുന്നു.
Related News: കമ്മീഷന്‍ അംഗത്തിന് അസൗകര്യം; എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് ഷോര്‍ട്ട് ലിസ്റ്റില്‍പെട്ട 580 ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴിക്കോട്ട് ഇന്റര്‍വ്യൂ, പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

Keywords: Kerala, kasaragod, news, Kozhikode, psc, Examination, Interview, school, employ, Protest, youth-congress, Nipah virus: LP School assistant interview will conduct at Kasargod