പേപ്പര്‍ നിര്‍മ്മിത ദേശീയ പതാക ഉപയോഗിക്കണം
Jul 30, 2012, 17:39 IST
കാസര്‍കോട്: ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങള്‍, സാംസ്കാരിക പരിപാടികള്‍, സ്പോര്ട്സ്മേളകള് എന്നിവയില്‍ പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച ദേശീയ പതാകകള്‍ മാത്രമേ പൊതുജനങ്ങള്‍ ഉപയോഗിക്കാവു എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം ചടങ്ങുകളില്‍ പ്ലാസ്റ്റിക് നിര്‍മ്മിത പതാകകള്‍ ഉപയോഗിക്കരുത്.
പേപ്പര്‍ കൊണ്ട് നിര്‍മ്മിച്ച പതാകകള്‍ ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്യരുത്. ദേശീയ പതാക ചട്ടത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഉപയോഗശേഷം ദേശീയ പതാകയോടുള്ള ആദരവ് പ്രതിഫലിക്കും വിധത്തില്‍ മാത്രമേ ഇവ നീക്കം ചെയ്യാവു എന്നും പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.

Keywords: Paper flag, Govt. order, Kasaragod