city-gold-ad-for-blogger

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ മുഴുവന്‍ വിദ്യാഭ്യാസ സ്‌നേഹികളും മുന്നിട്ടിറങ്ങണം- കെ എസ് കുര്യാക്കോസ്


പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ മുഴുവന്‍ വിദ്യാഭ്യാസ സ്‌നേഹികളും മുന്നിട്ടിറങ്ങണം- കെ എസ് കുര്യാക്കോസ്
കാസര്‍കോട്: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ മുഴുവന്‍ വിദ്യാഭ്യാസ സ്‌നേഹികളും മുന്നിട്ടിറങ്ങണമെന്ന് സി പി ഐ ജില്ലാ അസി. സെക്രട്ടറി കെ എസ് കുര്യാക്കോസ് ആവശ്യപ്പെട്ടു. എ കെ എസ് ടി യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായ എതിര്‍പ്പുകളെ വെല്ലുവിളിച്ചുകൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ ഘട്ടംഘട്ടമായി സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടിയാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കും. വിദ്യാഭ്യാസ പാക്കേജിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന ഹീനകൃത്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ മുഴുവന്‍ വിദ്യാഭ്യാസ സ്‌നേഹികളും മുന്നിട്ടിറങ്ങണം. സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ബി പി അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി വി നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാഘവന്‍ മാണിയാട്ട് വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു. വി ടി വി മോഹനന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് ബി വി രാജന്‍, സി പി ഐ കാസര്‍കോട് മണ്ഡലം സെക്രട്ടറി വി രാജന്‍, എ കെ എസ് ടി യു മുന്‍ സംസ്ഥാന പ്രസിഡണ്ട് ഇ കെ നായര്‍, ജോ. കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ രവീന്ദ്രന്‍, എ ഐ ബി ഇ എ ജോ.സെക്രട്ടറി കെ വി ഗംഗാധരന്‍, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ. വി സുരേഷ് ബാബു, നാരായണന്‍ പേരിയ, സുനില്‍കുമാര്‍ കരിച്ചേരി, ബിജു ഉണ്ണിത്താന്‍, പി വി കുമാരന്‍, വി മാധവന്‍, എം ടി രാജീവന്‍, കെ പത്മനാഭന്‍, വത്സന്‍ പിലിക്കോട്, വിനോദ്കുമാര്‍ കെ, ജയന്‍ നീലേശ്വരം, അജയകുമാര്‍ ടി എ തുടങ്ങിയവര്‍ സംസാരിച്ചു. എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് വി പ്രശാന്തന്‍ മാസ്റ്റര്‍, സ്വാഗതവും, വി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എ അണ്ണപ്പനായ്ക്, എല്‍ സുദര്‍ശന്‍ എന്നിവര്‍ക്ക് യാത്രയപ്പ് നല്‍കി.

Keywords: Protect, Public-education, CPI, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia