വീട്ടമ്മയെ കൊന്ന ഭര്‍ത്താവിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍
Oct 25, 2012, 22:31 IST
![]() |
Ragavan |
![]() |
Kamala |
ഒക്‌ടോബര്‍ 22ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് പ്ലാച്ചിക്കര വനത്തില്‍ കമല കൊല്ലപ്പെട്ടത്. രാഘവന്റെ സഹോദരിയുടെ മകന്‍ ചന്ദ്രനും ഭാര്യ തമ്പായിയുമാണ് കമലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനാര്‍ത്തിയിലുള്ള മകളുടെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ ദൂരെയാണ് മൃതദേഹം കാണപ്പെട്ടത്. ഏതാണ്ട് 250 മീറ്റര്‍ ദൂരത്തില്‍ മൃതദേഹം വലിച്ചിഴച്ചതിന്റെ പാട് പോലീസ് കണ്ടെത്തി. മൃതദേഹത്തിന് സമീപത്ത് നിന്നായി രാഘവന്റെ ചെരിപ്പ്, മൊബൈല്‍ ഫോണ്‍, സിഗരറ്റ് ലാമ്പ്, ബീഡിക്കെട്ട്, വസ്ത്രങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തു. കമലയെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് സംശയിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.
രാഘവന്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ പോലീസ് തുടരുകയായിരുന്നു. തലക്കടിച്ചും കഴുത്ത് ഞെരിച്ചും വയറില്‍ ചവിട്ടിയുമാണ് കമലയെ കൊലപ്പെടുത്തിയതെന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. വീഴ്ചയില്‍ തലക്ക് പിറകിലേറ്റ മുറിവും മരണത്തിന് കാരണമായിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് രാഘവന്‍ കമലയെ വനത്തിലേക്ക് ഫോണില്‍ വിളിച്ച് വരുത്തിയാണ് കൊല നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ് വീട്ടിനകത്ത് കമലയെ രാഘവന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്വയം തീ കൊളുത്തിയതാണെന്ന് പറഞ്ഞ് കമല ഭര്‍ത്താവിനെ രക്ഷപ്പെടുത്തുകയാണുണ്ടായത്. രാഘവന്റെ നിരന്തരമായ മര്‍ദനവും പീഡനവും കാരണം മൂത്തമകള്‍ സത്യക്കൊപ്പമാണ് കമല താമസിച്ചിരുന്നത്.
Keywords: Housewife, Murder, Husband, Deadbody, Found, Vellarikundu, Kasaragod, Kerala, Malayalam news