യുവതിയെ ഊട്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
Apr 26, 2013, 11:30 IST
കാസര്‍കോട്: യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നടത്തി ഊട്ടിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. സുള്ള്യ സ്വദേശി ഇഖ്ബാലിനെയാണ് മാനന്തവാടി പോലീസ് കാസര്‍കോടുവെച്ച് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയെ തേടി പോലീസ് ഉടുപ്പിയിലേക്ക് തിരിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട യുവാവിനോട് യുവതി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് യുവാവ് വിവാഹ വാഗദാനം ചെയ്യുകയും ഊട്ടിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അവിടെ വെച്ച് യുവതിയെ പീഡിപ്പിച്ചശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇഖ്ബാലിനെ അന്വേഷിച്ച് പോലീസ് പലതവണ സുള്ള്യയില്‍ ചെന്നിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് പ്രതി കാസര്‍കോട്ടുള്ള വിവരമറിഞ്ഞ് മാനന്തവാടി സി.ഐ.ഷാജുവിന്റെ നിര്‍ദേശപ്രകാരം പോലീസെത്തി പിടികൂടുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്ത കൂട്ടാളി ഉടുപ്പിയിലുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചു.

Keywords: Woman, Rape, Police, Arrest, Kasaragod, Mobile-Phone, Sullia, Udupi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.