city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇടതു സര്‍ക്കാര്‍ മദ്യലോബിയുടെ കയ്യാളായി: എം കെ രാഘവന്‍

കാസര്‍കോട്: (www.kasargodvartha.com 11.09.2017) കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സിനിമാ താരങ്ങളായ കെ പി എ സി ലളിത, ഇന്നസെന്റ് തുടങ്ങിയവരെ ഇറക്കി തങ്ങള്‍ മദ്യത്തിനു എതിരാണന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷം, അധികാരത്തില്‍ ഏറിയപ്പോള്‍ മദ്യ ലോബിയുടെ കയ്യാളായി മാറിയിരിക്കുകയാണന്ന് മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എം കെ രാഘവന്‍ എം പി അഭിപ്രായപ്പെട്ടു. യു ഡി എഫിന്റെ ആത്മാര്‍ത്ഥമായ മദ്യ വിരുദ്ധ നിലപാടോട് ചെറുത്തുനില്‍ക്കുന്നതിനു വേണ്ടിയാണ് തങ്ങളും മദ്യത്തിനു എതിരാണന്നു വരുത്തിതീര്‍ക്കാന്‍ താരങ്ങളെ ഇറക്കി മദ്യവര്‍ജനം പ്രസംഗിപ്പിച്ചത്. എന്നാല്‍ ഇന്ന് മദ്യലോബികള്‍ക്കും പണക്കാര്‍ക്കും വേണ്ടിമാത്രമുള്ള ഭരണമായി പിണറായി സര്‍ക്കാര്‍ അധപതിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇടതു സര്‍ക്കാര്‍ മദ്യലോബിയുടെ കയ്യാളായി: എം കെ രാഘവന്‍

കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി ഗംഗാധരന്‍ നായര്‍, പി എ അഷ്‌റഫലി, ബാലകൃഷ്ണ വോര്‍കുഡ്‌ലു, നേതാക്കളായ എന്‍ മഹേന്ദ്ര പ്രതാപ്, എ ഗോവിന്ദന്‍ നായര്‍ സംസാരിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഡി സി സി ഭാരവാഹികളായ അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, കരുണ്‍ താപ്പ, എം ഹസിനാര്‍, വി ആര്‍ വിദ്യാസാഗര്‍, കെ പി പ്രകാശന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, ഗീത കൃഷ്ണന്‍, കെ വി സുധാകരന്‍, പി വി സുരേഷ്, ഹരീഷ് പി നായര്‍, ടോണി പ്ലാച്ചെനി, സുന്ദര ആരിക്കാടി, സെബാസ്റ്റ്യന്‍ പതാലില്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ ഖാലിദ്, കെ വാരിജാക്ഷന്‍, എ സി ജോസ്, എം രവീന്ദ്രന്‍ നായര്‍, കെ പി കുമാരന്‍ നായര്‍, ബാബു കദളിമറ്റം, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, കെ സാമിക്കുട്ടി, പി കുഞ്ഞിക്കണ്ണന്‍, ഡി വി ബാലകൃഷ്ണന്‍, ബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, UDF, Protest, Inauguration, LDF, MK Ragavan against LDF liquor policy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia