ഇന്‍ഡക്ഷന്‍ കുക്കര്‍ തട്ടിപ്പ് നടത്തിയ സംഘത്തെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ചു
Apr 24, 2013, 21:52 IST
കാസര്‍കോട്: ഇന്‍ഡക്ഷന്‍ കുക്കറിന്റെ പേരില്‍ കാസര്‍കോട്ടും പരിസരങ്ങളിലും വന്‍ തട്ടിപ്പ് നടത്തിയ സംഘത്തെ സഹകരണ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ച സംഭവം വിവാദമാകുന്നു. തൃശൂര്‍ സ്വദേശികളായ അഞ്ചു പേരടങ്ങുന്ന സംഘത്തെ ഇക്കഴിഞ്ഞ ഏപ്രില്‍ 20 നാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ താജ് ഹോട്ടലില്‍ നിന്നും കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്.
തട്ടിപ്പിനിരയായവരുടെ പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന ചുവന്ന ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സ്റ്റഷനിലെത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സഹകരണ മന്ത്രിയുടെ ഓഫീസില്‍ നിന്നും പി.എ.യുടെ ഫോണ്‍ കോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എത്തിയിരുന്നു. പിടികൂടിയവരെ കേസെടുക്കാതെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം.
നിരവധി പേര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. പരാതിക്കാരായ ചിലര്‍ക്ക് മാത്രം വാങ്ങിയ തുക മടക്കി നല്‍കി പ്രശ്‌നം അവസാനിപ്പിക്കുകയും പിടിയിലായവരെ വിട്ടയക്കുകയുമായിരുന്നു. നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 12 മണിക്കൂര്‍ വരെ കുക്കര്‍ ഉപയോഗിക്കാന്‍ കഴിയുമെന്നായിരുന്നു പ്രധാന വാഗ്ദാനം. വീടുകളില്‍ ചെന്നാണ് സംഘം ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഓര്‍ഡര്‍ ശേഖരിച്ചിരുന്നത്. ഓര്‍ഡര്‍ ഫോം പൂരിപ്പിച്ച് നല്‍കുമ്പോള്‍ തന്നെ നോണ്‍സ്റ്റിക് പാത്രം സമ്മാനമായി നല്‍കുന്നു.
സാധാരണ ഇന്‍ഡക്ഷന്‍ കുക്കറിന് 3,500 മുതല്‍ 4,000 രൂപയില്‍ താഴെയാണ് വില. എന്നാല്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന മാജിക് ഇന്‍ഡക്ഷന്‍ കുക്കറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നല്‍കുന്ന കുക്കറിന് 7,500 രൂപ മുതല്‍ 8,000 രൂപവരെയാണ് തട്ടിപ്പ് സംഘം വില ഈടാക്കുന്നത്. പ്രധാനമായും വീട്ടമ്മമാരെയാണ് ഇവര്‍ വലയില്‍ വീഴ്ത്തുന്നത്. കാസര്‍കോട്ട് ബീരന്ത് വയല്‍, കോട്ടക്കണി, മീപ്പുഗിരി, കുഡ്‌ലു, കാളിയങ്കാട്, ബദിയഡുക്ക എന്നിവിടങ്ങളില്‍ കുക്കറിന് ഓര്‍ഡര്‍ സ്വീകരിച്ച് പണം വാങ്ങിയിട്ടുണ്ട്. എല്ലാവര്‍ക്കും സാധാരണ ഇന്‍ഡക്ഷന്‍ കുക്കര്‍ നല്‍കി സംഘം സ്ഥലം വിടുകയാണ് ചെയ്യുന്നത്.
ആദ്യം കുക്കര്‍ 12 മണിക്കൂര്‍ ചാര്‍ജ് ചെയ്ത് വെക്കണമെന്നും സംഘം നിര്‍ദേശിക്കുന്നുണ്ട്. ഇത്രയും സമയത്തിനകം സംഘത്തിന് തട്ടിപ്പ് നടത്തി സ്ഥലം വിടാന്‍ ധാരാളമായിരിക്കും. സംഘത്തിന്റെ തട്ടിപ്പിനെ കുറിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടല്‍ ഉണ്ടായത്.
100 ഇന്‍ഡക്ഷന്‍ കുക്കര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. ഒരു സ്ഥലത്ത് തട്ടിപ്പ് നടത്തുന്ന സംഘം അവിടെ നിന്ന് മുങ്ങി മറ്റൊരു സ്ഥലത്ത് തട്ടിപ്പിനിറങ്ങുകയാണ് രീതി. തൃശൂരിലും സംഘത്തിന്റെ തട്ടിപ്പ് അരങ്ങേറിയതായി വിവിരമുണ്ട്. ലോട്ടസ് എന്ന പ്രമുഖ ഇന്‍ഡക്ഷന്‍ കുക്കര്‍ നിര്‍മാണ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. മെയ്ഡ് ഇന്‍ ജര്‍മനി എന്നാണ് ഇവരുടെ കയ്യിലുള്ള സാമ്പിള്‍ കുക്കറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു വര്‍ഷത്തെ വാറണ്ടിയും രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതിയുള്ള സമയത്ത് മാത്രം ഉപയോഗിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറാണ് മിക്ക കമ്പനികളും വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഇതു മുതലെടുത്താണ് ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന കുക്കറെന്ന് പറഞ്ഞ് വ്യാപകമായ തട്ടിപ്പ് സംഘം നടത്തിവരുന്നത്.
പരാതിയുള്ളവരില്‍ നിന്നും വാങ്ങിയ തുക തിരിച്ചു നല്‍കിയതിനാലും ആരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യറാകാത്തതിനാലും സംഘത്തെ വിട്ടയച്ചുവെന്നാണ് കാസര്‍കോട് ടൗണ്‍ പോലീസിന്റെ വിശദീകരണം.
Keywords: Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

![]() |
ഇന്‍ഡക്ഷന്‍ കുക്കറുമായി പിടിയിലായ കാര്‍ |