 |
| Ishaq |
കാസര്‍കോട്: കരാറുകാരനെ കെട്ടിയ ഉടമ വീട്ടില്‍ കയറി ആക്രമിച്ചു. ബന്തിയോട് മള്ളംങ്കൈ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഫക്കീര്‍ ബേദിയുടെ മകന് ഇസഹാഖി(61)നെയാണ് കെട്ടിട ഉടമ പെരുങ്കടിയിലെ മഹ്മൂദ് വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മഹ്മൂദ് നയാബസാര്‍ ചെറുകോടിയില്‍ പുതിയ മൂന്നു നില കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ കരാര്‍ ജോലി നല്‍കിയത് ഇസഹാഖിനാണ്. 2000 സ്ക്വയര്‍ ഫീറ്റ് കെട്ടിടം നിര്മന്മിക്കുന്നതിനാണ് കരാറുണ്ടിക്കിയത്. സ്ക്വര്‍ ഫീറ്റിന് 775 രൂപയാണ് നിശ്ചയിച്ചിരുന്നത്. പറഞ്ഞത് പ്രകാരം ആറുമാസത്തിനുള്ളില്‍ തന്നെ ഇസഹാഖ് കെട്ടിടം പണി പൂര്‍ത്തിയാക്കിരുന്നു. കെട്ടിടം പൂര്‍ത്തിയാക്കിയപ്പോള്‍ 2225 സ്ക്വര്‍ ഫീറ്റായിരുന്നു ഉണ്ടായിരുന്നത്. അധികം വന്ന 225 സ്ക്വയര്‍ ഫീറ്റിന്റെ പണം ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇസഹാഖിനെ വീട്ടില്‍ കയറി കെട്ടിട ഉടമ മര്‍ദ്ദിച്ചത്. 15.50ലക്ഷം രൂപയ്ക്കാണ് കരാര്‍ ജോലി നല്‍കിയിരുന്നത്. ആക്രമത്തില്‍ പരിക്കേറ്റ ഇസഹാഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: kasaragod, Assault, Bandiyod, General-hospital,