ഒക്ടോബര്‍ 3 ന് വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും
Oct 1, 2012, 14:03 IST
കാസര്‍കോട് : ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യാപാരി ദ്രോഹ നടപടികള്‍ പിന്‍വലിക്കുക, ചെറുകിട വ്യാപാരികളെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര രജിസ്ട്രേഷന് പരിധിയില്‍ നിന്നും ഒഴിവാക്കുക, കുത്തക വല്കണം നടപ്പാക്കുന്നതിന്റെ ഭാഗമായി ചെറുകിട വ്യാപാരികളെ ഉന്മൂലനം ചെയ്യാന്‍ ഉദ്ദേശിച്ച് നടപ്പാക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കുക, അനധികൃത കട പരിശോധന അവസാനിപ്പിക്കുക, ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച നടപടി പിന്‍വലിക്കുക, വാടക നിയന്ത്രണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ മൂന്നിന് പണിമുടക്കും.
അന്നേ ദിവസം ജില്ലയിലെ മുഴുവന്‍ വ്യാപാരികളും കടകള്‍ അടച്ചുകൊണ്ട് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. കോളേജ് പരിസരത്തു നിന്ന് ആരംഭിക്കുന്ന പ്രകടനത്തിലും തുടര്‍ന്ന് കലക്ട്രേറ്റ് ഫുഡ് സേഫ്റ്റി ഓഫീസിനു മുന്നില്‍ നടത്തുന്ന ധര്‍ണാ സമരത്തിലും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. അഹ്മദ് ഷെരീഫ്, ജന. സെക്രട്ടറി ടി.എം. ജോസ് തയ്യില്‍, ട്രഷറര്‍ എന്‍.എം. സുബൈര്‍, ജില്ലാ സെക്രട്ടറി പി.കെ. രാജന്, യൂത്ത്വിംഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.
Keywords : Merchant, Kasaragod, District,Govt.College, March, Collectorate, Food, Office, Press meet, Secretary, Kerala