city-gold-ad-for-blogger

വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

ഉദുമ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെ കോണ്‍ഫറന്‍സ് ഹാള്‍ കെവീസ് ജില്ലാ പ്രസിഡന്റ് കെ. അഹ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. കെവീസ് ജില്ലാ ട്രഷറര്‍ എന്‍.എം. സുബൈര്‍, സെക്രട്ടറി കെ.വി. ബാലകൃഷ്ണന്‍, ഉദുമ മേഖലാ പ്രസിഡന്റ് അശോകന്‍ പൊയ്‌നാച്ചി, ഉദുമ മേഖല ജനറല്‍ സെക്രട്ടറി വി.വി. ഗംഗാധരന്‍, കോട്ടിക്കുളം യൂണിറ്റ് പ്രസിഡന്റ് ഗംഗാധരന്‍ പള്ളം, ഫറൂഖ് മേല്‍പറമ്പ്, യൂത്ത് വിംഗ് പ്രസിഡന്റ് പി.എം. അബ്ദുല്ല, വനിതാ വിംഗ് പ്രസിഡന്റ് ശ്രീകല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ഉദുമ യൂണിറ്റ് പ്രസിഡന്റ് അബ്ബാസ് കല്ലട്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ. ഗണേശന്‍ സ്വാഗതവും, പി.കെ. ജയന്‍ നന്ദിയും പറഞ്ഞു.

വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

തുടര്‍ന്ന് 2013 ലെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ബാസ് കല്ലട്ര അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന മേഖലയില്‍ രണ്ടര പതിറ്റാണ്ടു പിന്നിടുന്ന പ്രസിഡന്റ് കല്ലട്ര അബ്ബാസിന് ഐന്‍സണ്‍ ക്രൈസി ക്ലബ്ബ് നാലാം വാതുക്കല്‍ നല്‍കിയ പ്രത്യേക പുരസ്‌കാരം ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് സമ്മാനിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വ്യാപാരികളുടെ മക്കളില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീബിന്‍. കെ, ദീപക്. കെ എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫിയും, ക്യാഷ് അവാര്‍ഡും ട്രഷറര്‍ എന്‍. സുബൈര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.

വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

2013-15 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അബ്ബാസ് കല്ലട്ര പ്രസിഡന്റ്, എന്‍. മുഹമ്മദ്കുഞ്ഞി ഐന്‍സണ്‍ ജനറല്‍ സെക്രട്ടറി, പി.കെ. ജയന്‍ (ട്രഷറര്‍), പി.വി. നാരായണന്‍, എ.വി. ഹരിഹരസുധന്‍ (വൈസ് പ്രസിഡന്റ്), പി.എം. അബ്ദുല്ല, ഹൈദര്‍. ടി.കെ (സെക്രട്ടറി)എന്നിവരെ തെരെഞ്ഞെടുത്തു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി എന്‍.മുഹമ്മദ്കുഞ്ഞി ഐന്‍സണ്‍ നന്ദി പറഞ്ഞു.

Keywords: Merchant bhavan, Conferenc hall, Inauguration, Uduma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia