city-gold-ad-for-blogger

അന്യ സംസ്ഥാനത്തുള്ള മലയാളികള്‍ക്ക് ഇനിയും പാസ് അനുവദിച്ചില്ലെങ്കില്‍ കലക്ട്രേറ്റിന് മുന്നില്‍ പ്രക്ഷോഭം ആരംഭിക്കും: എം സി ഖമറുദ്ദീന്‍ എം എല്‍ എ

ഉപ്പള: (www.kasargodvartha.com 14.05.2020) അന്യ സംസ്ഥാനത്തുള്ള മലയാളികള്‍ക്ക് കേരളത്തിലേക്ക് തിരിച്ചുവരാന്‍ ഇനിയും പാസ് അനുവദിച്ചില്ലെങ്കില്‍ കലക്ട്രേറ്റിന് മുന്നില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം സി ഖമറുദ്ദീന്‍ എം എല്‍ എയുടെ മുന്നറിയിപ്പ്. കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മറുനാടന്‍ മലയാളികള്‍ക്ക് പാസ് അനുവദിക്കാതെ ദുരിതത്തിലാക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാട് ഉടന്‍ തിരുത്തണം.

മുംബൈ, പൂനെ തുടങ്ങിയ റെഡ് സോണുകളില്‍ നിരവധി കാസര്‍കോട്ടുകാരാണ് കുടുങ്ങി കിടക്കുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പാസ് അനുവദിക്കാന്‍ വലിയ തടസങ്ങള്‍ ഇല്ലാത്തപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് പാസ് അനുവദിക്കാത്ത നിഷേധാത്മക നിലപാടിലാണ് ജില്ലാ ഭരണകൂടം. പാസിന് അപേക്ഷിക്കുന്നവരുടെ പഞ്ചായത്ത് ഭരണകൂടങ്ങള്‍ ഇവര്‍ നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യാനുള്ള സമ്മതവും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുമ്പോള്‍ ജില്ലാ ഭരണകൂടം എന്ത് കൊണ്ടാണ് ഇങ്ങനെയുള്ള നിഷേധാത്മക നിലപാട് തുടരുന്നുവെന്നത് മനസിലാവുന്നില്ല. കാരണം അന്വേഷിക്കുമ്പോള്‍ റെഡ് സോണിലുള്ളവര്‍ക്ക് കേരളത്തിലെത്താന്‍ സര്‍ക്കാര്‍ അനുമതിയില്ലെന്നാണ് പറയുന്നത്.

എന്നാല്‍ സര്‍ക്കാരുമായി ബന്ധപ്പെടുമ്പോള്‍ അങ്ങനെയൊരു തടസ്സമില്ലെന്നാണ് അവരുടെ ഭാഷ്യം. എന്ത് തന്നെയായാലും പ്രാഥമിക ചികിത്സയ്ക്ക് പോലും ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കുന്ന മുംബൈ പോലുള്ള നഗരങ്ങളില്‍ എന്തെങ്കിലും പ്രയാസം സംഭവിച്ചാല്‍ വന്‍ ദുരന്തമാവും അവിടെയുള്ളവര്‍ അനുഭവിക്കേണ്ടി വരിക. മലയാളികള്‍ക്ക് മടങ്ങി വരാനോ സംതൃപ്തിയോടെ അവിടെ തങ്ങാനൊ സാധിക്കാതെ നരകയാതന അനുഭവിക്കുകയാണ്. ഒരോ ദിവസവും നൂറുകണക്കിന് പേരാണ് പാസ് അനുവദിച്ച് കിട്ടാത്തതടക്കമുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് വിളിച്ച് കൊണ്ടിരിക്കുന്നത്.
അന്യ സംസ്ഥാനത്തുള്ള മലയാളികള്‍ക്ക് ഇനിയും പാസ് അനുവദിച്ചില്ലെങ്കില്‍ കലക്ട്രേറ്റിന് മുന്നില്‍ പ്രക്ഷോഭം ആരംഭിക്കും: എം സി ഖമറുദ്ദീന്‍ എം എല്‍ എ

ഇനിയും ഭരണകൂടത്തിന്റെ ഇത്തരം നിലപാട് വെച്ച് പൊറുക്കാനാവില്ലെന്നും പാസിനപേക്ഷിക്കുന്ന മുഴുവനാളുകള്‍ക്കും അനുമതി നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.


Keywords: Kasaragod, Kerala, Uppala, News, State, Collectorate, MLA, MC Khamaruddin MLA on Kerala entrance Pass

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia