നടന്നുപോകുകയായിരുന്ന യുവാവിനെ ഇരുമ്പ് ദണ്ഡ് കൊണ്ടടിച്ച് പരിക്കേല്‍പിച്ചു
May 18, 2016, 07:00 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 18.05.2016) നടന്നുപോകുകയായിരുന്ന യുവാവിനെ ഇരുമ്പ് ദണ്ഡ് കൊണ്ടടിച്ച് പരിക്കേല്‍പിച്ചു. നെല്ലിക്കുന്ന് കസബയിലെ വിനോദ്കുമാറി (34) നാണ് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അക്രമത്തില്‍ പരിക്കേറ്റത്.
Keywords: Kasaragod, Nellikunnu, Bridge, Police, Case, Vinod kumar, Kasaba, Masjid, Iron Rod, Assaulted.
തിങ്കളാഴ്ച വൈകിട്ട് 5.30 ന് നെല്ലിക്കുന്നിലെ പുതിയ പാലത്തിനടുത്തിനടുത്തു വെച്ചായിരുന്നു സംഭവം. വോട്ടെടുപ്പ് ദിവസം വീട്ടിലേക്ക് പോവുകയായിരുന്ന വിനോദ് കുമാറിനെ സംഘം ചേര്‍ന്ന് കൈകൊണ്ടും, ഇരുമ്പ് വടി കൊണ്ടും അടിച്ച് പരിക്കേല്‍പിക്കുകയായിരുന്നു.
വിനോദിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെയാണ് കേസെടുത്തത്.







