സഹോദരങ്ങളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 58കാരന്‍ അറസ്റ്റില്‍
May 22, 2017, 13:00 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 22.05.2017) രണ്ട് കുട്ടികളെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ചിറ്റാരിക്കാല്‍ തയ്യേനിയിലെ അപ്പുക്കുട്ടനെ(58)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 10 ഉം ഏഴും വയസുള്ള സഹോദരങ്ങളെയാണ് അപ്പുക്കുട്ടന്‍ ഐസ്‌ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയത്.
ഐസ്‌ക്രീം വാങ്ങിക്കൊടുത്ത ശേഷം തൊട്ടടുത്ത വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടികള്‍ നിലവിളിച്ചപ്പോള്‍ ഇവരെ ടൗണ്‍സ്‌ക്വയറിലേക്ക് തന്നെ കൊണ്ടുവിടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നഗരത്തില്‍ തട്ടുകട നടത്തുന്ന യുവതി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടികളെയും അപ്പുക്കുട്ടനെയും കണ്ടത്. കുട്ടികളെ പാതിവഴിയിലാക്കി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി ടൗണ്‍ പോലീസിന് കൈമാറി.
ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Molestation, Accuse, Arrest, Chittarikkal, Police, Kasaragod, Kanhangad, Appukkuttan.