city-gold-ad-for-blogger

മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം 29, 30 തീയ്യതികളില്‍ പാലക്കുന്നില്‍

കാസര്‍കോട്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഏപ്രില്‍ 29, 30 തീയ്യതികളില്‍ പാലക്കുന്നില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  2013 നവംബറില്‍ ബീഹാറില്‍ നടക്കുന്ന അസോസിയേഷന്റെ പത്താം ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം. മൂന്നു വര്‍ഷത്തിലൊരിക്കലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 333 പ്രതിനിധികളാണ് പങ്കെടുക്കുക.

29 ന് രാവിലെ പത്തുമണിക്ക് ദേശീയ വൈസ് പ്രസിഡണ്ട് എം.സി. ജോസഫൈന്‍ പ്രതിനിധി സമ്മേളനം ഉദ് ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. സൈനബ സംഘടനാ റിപോര്‍ട്ടും ജില്ലാ സെക്രട്ടറി എം ലക്ഷ്മി പ്രവര്‍ത്തന റിപോര്‍ട്ടും അവതരിപ്പിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര-സംസ്ഥാന നേതാക്കളായ രുഗ്മിണി സുബ്രഹ്മണ്യം, വി.വി. സരോജിനി, എം. ലക്ഷ്മി, വി.പി. ജാനകി, എം. സുമതി എന്നിവര്‍ പങ്കെടുക്കും.

30 ന് വൈകുന്നേരം മൂന്നുമണിക്ക് വൈറ്റ് വളണ്ടിയര്‍മാരുടെയും ബാന്റ്‌സെറ്റിന്റെയും അകമ്പടിയോടെ ശക്തി പ്രകടനം നടക്കും. പൊതുസമ്മേളനം അഖിലേന്ത്യാ ജോ.സെക്രട്ടറി യു വാസുകി ഉദ്ഘാടനം ചെയ്യും. പി.കെ. ശ്രീമതി ടീച്ചര്‍, കെ കെ ശൈലജ ടീച്ചര്‍ എന്നിവര്‍ സംബന്ധിക്കും.

സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകള്‍, സാഹിത്യ രചനാ മത്സരങ്ങള്‍, സംവാദങ്ങള്‍, മതസൗഹാര്‍ദ സദസുകള്‍, നവോത്ഥാന സദസുകള്‍, വനിതാ കമ്പവലി മത്സരം തുടങ്ങിവ വിവിധ സ്ഥലങ്ങളിലായി നടന്നു. 27 ന് വൈകുന്നേരം നാലുമണിക്ക് സമ്മേളനത്തിന്റെ ഭാഗമായി ശിങ്കാരി മേള മത്സരവും സാംസ്‌കാരിക സമ്മേളനവും പാലക്കുന്നില്‍ നടക്കും.

പ്രതിനിധി സമ്മേളന നഗരിയായ പി.സി. കാര്‍ത്യായനികുട്ടിയമ്മ നഗറില്‍ ഉയര്‍ത്താനുള്ള പതാക മാങ്ങാട്ടെ മാധവിയമ്മയുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ജില്ലാ വൈസ് പ്രസിഡണ്ട് കെ.യു. മേരിയുടെ നേതൃത്വത്തിലും കൊടിമരം പൈവളിഗെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ജില്ലാ ട്രഷറര്‍ സുനു ഗംഗാധരന്റെ നേതൃത്വത്തിലും കൊണ്ടുവരും.
മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം 29, 30 തീയ്യതികളില്‍ പാലക്കുന്നില്‍
പോതു സമ്മേളന നഗരിയായ ക്യാപ്റ്റന്‍ ലക്ഷ്മി നഗറിലേക്കുള്ള പതാക കയ്യൂര്‍ രക്ത സാക്ഷി മണ്ഡപത്തില്‍ നിന്ന് സംസ്ഥാന കമ്മിറ്റിയംഗം പി. ശ്യാമളയുടെ നേതൃത്വത്തിലും കൊടിമരം അമ്പങ്ങാട്ടെ മനോജിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ജില്ലാ ജോയിന്റ് സെക്രട്ടറി പി.സി. സുബൈദയുടെ നേതൃത്വത്തിലും കൊണ്ടു വരും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. കുഞ്ഞിരാമന്‍, ഇ. പത്മാവതി, എം. സുമതി, എം. ലക്ഷ്മി, വി.പി. ജാനകി, പി. ഗീത, എം. ഗൗരിക്കുട്ടി സംബന്ധിച്ചു.

Keywords:  Press Meet, Mahila-Association, Conference, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia