city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നന്മ വറ്റാത്തവരുടെ പ്രാര്‍ത്ഥനയും സഹായവും ലഭിച്ചപ്പോള്‍ കുഞ്ഞു ലൈബ ചിരിച്ചു കളിക്കാന്‍ തുടങ്ങി; ഡോക്ടര്‍മാര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞ് മാതാപിതാക്കള്‍ കുട്ടിയെയും കൊണ്ട് നിറപുഞ്ചിരിയോടെ വീട്ടിലെത്തി

കാസര്‍കോട്: (www.kasargodvartha.com 05.01.2018) നന്മ വറ്റാത്തവരുടെ പ്രാര്‍ത്ഥനയും സഹായവും ലഭിച്ചപ്പോള്‍ കുഞ്ഞു ലൈബ ചിരിച്ചു കളിക്കാന്‍ തുടങ്ങി. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സഹായിച്ച കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങള്‍ക്കും നന്ദി പറഞ്ഞ് മാതാപിതാക്കള്‍ കുട്ടിയെയും കൊണ്ട് നിറപുഞ്ചിരിയോടെ വീട്ടിലെത്തി. ബദിയടുക്കയിലെ സിറാജ് - ആഇശ ദമ്പതികളുടെ മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുലൈബയാണ് അസുഖങ്ങളെല്ലാം ഭേദമായി വീട്ടില്‍ തിരിച്ചെത്തിയത്.

ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടിയെയും കൊണ്ട് മാതാപിതാക്കള്‍ വെള്ളിയാഴ്ച രാവിലെയുള്ള മാവേലി എക്‌സ്പ്രസില്‍ കാസര്‍കോട്ടെത്തിയത്. ലൈബയെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ തമീം, ആംബുലന്‍സ് ഡ്രൈവേഴ്സ് സംഘടനയായ കെ എ ഡി ടി എയുടെ ജില്ലാ പ്രസിഡണ്ട് മുനീര്‍ ചെമ്മനാട് തുടങ്ങിയവര്‍ ചേര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ലൈബയെയും മാതാപിതാക്കളെയും സ്വീകരിച്ചു.

ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നിര്‍ലോഭമായ സഹകരണത്തിന് പിതാവ് സിറാജ് നന്ദി അറിയിച്ചു. അതുകൂടാതെ ലൈബയുടെ ജീവനു വേണ്ടി കൈകോര്‍ത്തവരെയും രോഗശമനത്തിനായി പ്രാര്‍ത്ഥിച്ചവരേയും പ്രത്യേകം നന്ദി അറിയിച്ചു. മൂന്നു മാസം കഴിഞ്ഞ് വീണ്ടും കുട്ടിയെ പരിശോധനയ്ക്കായി ചെല്ലാന്‍ നിര്‍ദേശിച്ചതായി സിറാജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കുഞ്ഞു ലൈബയുടെ ജീവനുമായി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചീറിപ്പാഞ്ഞെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ തമീമും ദേളി ഷിഫാ സഅദിയ ആശുപത്രിയിലെ ഐസിയു നഴ്‌സ് ജിന്റോയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 15 നാണ് കേരളം ഒന്നടങ്കം കൈകോര്‍ത്ത മിഷന്‍ നടന്നത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും എത്രയും വേഗം കുട്ടിയെ തിരുവനന്തപുരത്തേക്ക് എത്തിക്കുക എന്നതായിരുന്നു മിഷന്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരനിലയിലായ കുഞ്ഞിനെ ഉടന്‍ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

പിഞ്ചുകുഞ്ഞിന്റെ ജീവനുവേണ്ടി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചീറിപ്പാഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍കോട്ടെ തമീമിന് കേരള ജനതയുടെ അഭിനന്ദനപ്രവാഹം, 514 കിലോമീറ്ററുകള്‍ താണ്ടിയത് വെറും ഏഴു മണിക്കൂറിനുള്ളില്‍, വഴിയൊരുക്കിയ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്കും പോലീസിനും കൈയ്യടി
നന്മ വറ്റാത്തവരുടെ പ്രാര്‍ത്ഥനയും സഹായവും ലഭിച്ചപ്പോള്‍ കുഞ്ഞു ലൈബ ചിരിച്ചു കളിക്കാന്‍ തുടങ്ങി; ഡോക്ടര്‍മാര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞ് മാതാപിതാക്കള്‍ കുട്ടിയെയും കൊണ്ട് നിറപുഞ്ചിരിയോടെ വീട്ടിലെത്തി

Keywords:  Kasaragod, Kerala, news, Baby, Lyba completes treatment and come to Home
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia