LDF സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വോട്ട് അസാധുവാക്കിയ കോണ്‍ഗ്രസ് അംഗത്തിന് സസ്‌പെന്‍ഷന്‍
Oct 8, 2014, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2014) വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് കോണ്‍ഗ്രസ് മെമ്പറും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ടി.കെ നാരായണനെ പരാജയപ്പെടുത്താന്‍ വോട്ട് അസാധുവാക്കിയ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ ഡി.സി.സി പ്രസിഡണ്ട് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വലിയപറമ്പ് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗവും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കെ.വി രാമചന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വലിയപറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടിന്റെയും തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ഇക്കാര്യത്തില്‍ അടിയന്തിരമായി അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും യു.ഡി.എഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ചെയര്‍മാനുമായ കരിമ്പില്‍ കൃഷ്ണനെ ചുമതലപ്പെടുത്തിയതായും ഡി.സി.സി പ്രസിഡണ്ട് അറിയിച്ചു.

Keywords : Kasaragod, Congress, Suspension, Kerala, Valiyaparamba, Election, DCC, T.K Narayanan, KV Ramachandran.