പാസ് കാണിക്കുന്നില്ല, വാതിലില്‍ നിന്ന് വെറുതെ മണിയടിക്കുന്നു; വിദ്യാര്‍ത്ഥികളിലെ കുട്ടിക്കുറുമ്പന്‍മാര്‍ക്കെതിരെ വനിതാകണ്ടക്ടര്‍മാര്‍ പരാതി നല്‍കി
Aug 9, 2017, 11:21 IST
കാസര്‍കോട്: (www.kasargodvartha.com 09/08/2017) യാത്രക്കിടെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികളിലെ കുട്ടിക്കുറുമ്പന്‍മാര്‍ക്കെതിരെ കെഎസ്ആര്‍ടിസി വനിതാകണ്ടക്ടര്‍മാര്‍ പരാതി നല്‍കി. കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ട്രാഫിക് കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ക്കാണ് കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടിലെ കെഎസ്ആര്‍ടിസി ബസുകളിലുള്ള വനിതാകണ്ടക്ടര്‍മാര്‍ പരാതി നല്‍കിയത്.
ചെമ്മനാട്ട് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ സ്ഥിരമായി കയറുന്ന വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ബസ് സര്‍വീസിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ യാത്രക്കിടെ പെരുമാറുകയാണെന്നാണ് കണ്ടക്ടര്‍മാരുടെ പരാതിയില്‍ പറയുന്നത്. സ്‌കൂള്‍ വിട്ട ശേഷം വീട്ടില്‍ പോകാന്‍ ബസില്‍ കയറുന്ന വിദ്യാര്‍ത്ഥികള്‍ വാതിലില്‍ നില്‍ക്കുകയും ആവശ്യമില്ലാതെ മണിയടിക്കുകയും ചെയ്യുന്നുവെന്നും ഇതിനെ ചോദ്യം ചെയ്താല്‍ മോശമായി പെരുമാറുകയാണെന്നും കണ്ടക്ടര്‍മാരുടെ പരാതിയില്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ യാത്രാപാസിന്റെ നമ്പര്‍ ടിക്കറ്റ് യന്ത്രത്തില്‍ രേഖപ്പെടുത്തേണ്ടത് ആവശ്യമാണ്. വിദ്യാര്‍ത്ഥികള്‍ പാസ് കാണിക്കാത്തത് ജോലിക്കിടയില്‍ കടുത്ത പ്രശ്‌നങ്ങളുണ്ടാക്കുന്നു. പാസിന്റെയും മറ്റും പേരില്‍ വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടേണ്ടിവരുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്. ഇതാകട്ടെ മറ്റുയാത്രക്കാര്‍ക്ക് ഏറെ പ്രയാസങ്ങളുമുണ്ടാക്കുന്നു.
കണ്ടക്ടര്‍മാരുടെ പരാതി സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ പരാതി പോലീസിന് കൈമാറുമെന്നും ഡിപ്പോ അധികൃതര്‍ വെളിപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, KSRTC, Complaint, Chemnad, School, Bus, Police, Lady conductor's complaint against student travelers.