city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രസിഡണ്ടിന്റെ വാര്‍ഡിലെ റോഡ് തകര്‍ന്ന് തരിപ്പണം; ഫണ്ട് നീക്കി വെക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍

കുമ്പള: (www.kasargodvartha.com 28.08.2017) കുമ്പള -കഞ്ചിക്കട്ട -താഴെ കൊടിയമ്മ -ചൂരിത്തട്ക്ക റോഡ് തകര്‍ന്ന് ഒരു പതിറ്റാണ്ടായിട്ടും റീ -ടാറിംഗിനായി ഫണ്ട് നീക്കിവെക്കാത്ത കുമ്പള പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. വോട്ട് ചോദിക്കുമ്പോഴുള്ള വാഗ്ദാനങ്ങള്‍ ആകാശം മുട്ടെ പന്തലിക്കുമെങ്കിലും അടിസ്ഥാന സൗകര്യമായ റോഡിന്റെ അറ്റകുറ്റപ്പണി ചെയ്യാന്‍ പോലും കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി മാറി മാറി വന്ന ഒരു പഞ്ചായത്തംഗവും മുന്‍കൈ എടുത്തിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രസിഡണ്ടിന്റെ വാര്‍ഡിലെ റോഡ് തകര്‍ന്ന് തരിപ്പണം; ഫണ്ട് നീക്കി വെക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍

കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പെടെ പ്രതിനിധാനം ചെയ്യുന്ന രണ്ട് വാര്‍ഡിനെ ബന്ധിപ്പിക്കുന്ന റോഡായിട്ടും കുണ്ടുംകുഴിയും നിറഞ്ഞ് റോഡിന്റെ ശോചനീയാവസ്ഥ നാട്ടുകാരുടെ പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു. കുമ്പള മുതല്‍ ചൂരിത്തട്ക്ക വരെ ഏകദേശം നാല് കിലോമീറ്റര്‍ ദൂര ദൈര്‍ഘ്യമുള്ളതും താഴെ കൊടിയമ്മയിലേക്ക് എത്തിച്ചേരാനുള്ളതുമായ റോഡാണ് കുണ്ടും കുഴിയുമായി കാല്‍നടയാത്രപോലും ദുസ്സഹമായ രീതിയില്‍ തകര്‍ന്നു കിടക്കുന്നത്.

ഇപ്രാവശ്യത്തെ വാര്‍ഷിക പദ്ധതിയിലും പ്രസ്തുത റോഡിനായി ഫണ്ട് നീക്കിവെച്ചിട്ടില്ല. എം. എല്‍. എ ഫണ്ട് ലഭ്യമാക്കി റോഡ് പുനര്‍നിര്‍മ്മിക്കാമെന്നു ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും പതിറ്റാണ്ട് പിന്നിട്ടിട്ടും വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു. നാട്ടുകാരുടെ നിരന്തരമായ ഇടപെടല്‍ കാരണം മാസങ്ങള്‍ക്ക് മുമ്പ് ഈ റോഡിലൂടെ പേരിനു മാത്രം ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതും ദിവസത്തില്‍ രണ്ട് പ്രാവശ്യം മാത്രം. സര്‍വീസ് നിര്‍ത്താതിരിക്കാന്‍ റോഡിലെ മിക്ക കുഴികളും നാട്ടുകാരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കല്ലും, മണ്ണുമിട്ട് അടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മഴയില്‍ ചെളിക്കുളമായി  ഒലിച്ചു പോകുന്നു. നാട്ടുകാരും, വിദ്യാര്‍ത്ഥികളുമടക്കം നൂറു കണക്കിനാളുകള്‍ സഞ്ചരിക്കുന്ന റോഡിലൂടെയുള്ള കാല്‍നടയാത്ര പോലും ചെളി വെള്ളം കാരണം ദുഷ്‌കരമായിട്ടുണ്ട്.

റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയും, അവഗണനക്കെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രസിഡണ്ടിന്റെ വാര്‍ഡിലെ റോഡ് തകര്‍ന്ന് തരിപ്പണം; ഫണ്ട് നീക്കി വെക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍

പ്രസിഡണ്ടിന്റെ വാര്‍ഡിലെ റോഡ് തകര്‍ന്ന് തരിപ്പണം; ഫണ്ട് നീക്കി വെക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍

പ്രസിഡണ്ടിന്റെ വാര്‍ഡിലെ റോഡ് തകര്‍ന്ന് തരിപ്പണം; ഫണ്ട് നീക്കി വെക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍

പ്രസിഡണ്ടിന്റെ വാര്‍ഡിലെ റോഡ് തകര്‍ന്ന് തരിപ്പണം; ഫണ്ട് നീക്കി വെക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍

പ്രസിഡണ്ടിന്റെ വാര്‍ഡിലെ റോഡ് തകര്‍ന്ന് തരിപ്പണം; ഫണ്ട് നീക്കി വെക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kumbala, president, Road, Road-damage, Kumbala- Kanchikkatta Road damaged

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia