city-gold-ad-for-blogger

ഊര്‍ജ സംരക്ഷണം: കുടുംബശ്രീ ജില്ലാ തല മത്സരങ്ങള്‍ നടത്തി

ഊര്‍ജ സംരക്ഷണം: കുടുംബശ്രീ ജില്ലാ തല മത്സരങ്ങള്‍ നടത്തി
കാസര്‍കോട്: ഊര്‍ജ സംരക്ഷണ പ്രചരണത്തിന്റെ ഭാഗമായി ഊര്‍ജ സംരക്ഷണ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഊര്‍ജ സംരക്ഷണവുമായ വിഷയങ്ങളില്‍ ജില്ലാ തല മത്സരങ്ങള്‍ ചെങ്കള ഇന്ദിരാനഗറിലുളള കൊര്‍ദോവ കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉല്‍ഘാടനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: മുതാംസ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക അധ്യക്ഷത വഹിച്ചു. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, വനിതകള്‍ക്കും ക്വിസ്, ഉപന്യാസം, ചിത്ര രചന എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തിയത്.

ഊര്‍ജ സംരക്ഷണം: കുടുംബശ്രീ ജില്ലാ തല മത്സരങ്ങള്‍ നടത്തി
ക്വിസ് മത്സരങ്ങളിലെ ജേതാക്കളായ വിഷ്ണു പ്രിയ (ജി.വിഎച്ച്.എസ് അമ്പലത്തറ), ശിവകീര്‍ത്തി (സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എടനീര്‍), അലക്‌സ് ചാക്കോ (ജി.എച്ച്.എസ.എസ് ചെര്‍ക്കള), ശോഭ. യു.കെ (അജാനൂര്‍ ഗ്രാമ പഞ്ചായത്ത്), ബീന ബി.വി (ചെമ്മനാട് ഗ്രാമ പഞ്ചായത്ത്), സതസ്വതി (ചെമ്മനാട് ഗ്രാമ പഞ്ചായത്ത്), രേഷ്മ. കെ (ത്രിവേണി കോളേജ്), സെമീര്‍. കെ.എച്ച് (കൊര്‍ദോവ കോളേജ്, ചെങ്കള), ദിനേശ കെ. (ബദിയടുക്ക കോ- ഓപ്പറേറ്റീവ് കോളേജ്) എന്നിവര്‍ക്കുളള ക്യാഷ് അവാര്‍ഡ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍അബ്ദുറഹിമാന്‍ വിതരണം ചെയ്തു. കുടുംബശ്രീ കണ്‍സള്‍ട്ടന്റ് ഉണ്ണികൃഷ്ണന്‍ സ്വാഗതവും, ചെങ്കള സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി സമീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഊര്‍ജ സംരക്ഷണം: കുടുംബശ്രീ ജില്ലാ തല മത്സരങ്ങള്‍ നടത്തി
Keywords: Energy protection, Kudumbasree, Competition, Quiz, Drawing, Kasaragod, Kerala, Kasargodvartha, Malayalam news
 



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia