city-gold-ad-for-blogger

കെ.എം.സി.എ. സാംസ്‌കാരിക സമ്മേളനവും ഉമര്‍ മൗലവിക്ക് ആദരവും 17 ന്

കെ.എം.സി.എ. സാംസ്‌കാരിക സമ്മേളനവും ഉമര്‍ മൗലവിക്ക് ആദരവും 17 ന്
ഉമര്‍ മൗലവി
കാസര്‍കോട്: കുറ്റിക്കോല്‍ ബദര്‍ ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള മുസ്ലിം കള്‍ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനവും കുറ്റിക്കോല്‍ ഉമര്‍ മൗലവിക്ക് ആദരവും ഫെബ്രുവരി 17 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറ്റിക്കോല്‍ നൂറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും.

രാവിലെ 11 ന് എം.യു ഇബ്രാഹിം ഹാജി മൊട്ടത്താടി പതാക ഉയര്‍ത്തുന്നതോടെ പരിപാടി തുടങ്ങും. കെ.എം.സി.എ പ്രസിഡന്റ് എന്‍.എ ലത്ത്വീഫ് അധ്യക്ഷത വഹിക്കും. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോപാലന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരിക്കും. ഖത്ത്വീബ് അബ്ദുല്‍ സലാം സഖാഫി മുഖ്യപ്രഭാഷണം നടത്തും.

നാലര പതിറ്റാണ്ട് കാലമായി മലയോര മേഖലയുടെ നിറസാന്നിദ്ധ്യമാണ് കെ.എം.സി.എ. വിദ്യാഭ്യാസ-സാംസ്‌ക്കാരിക ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ ചുവടുവെയ്പുകള്‍ നടത്താന്‍ സംഘടനയ്ക്കു കഴിഞ്ഞു. സംഘടനയുടെ സ്ഥാപക പ്രസിഡന്റും മികച്ച അധ്യാപകനും എഴുത്തുകാരനും സാമൂഹ്യ-സാംസ്‌ക്കാരി രംഗത്തെ നിറസാന്നിദ്ധ്യവുമാണ് കുറ്റിക്കോല്‍ ഉമര്‍ മൗലവി.

പള്ളങ്കോട്, നെല്ലിക്കുന്ന് അന്‍വറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍, പട്‌ള ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ അധ്യാപകനായിരുന്ന ഉമര്‍ മൗലവി മത പണ്ഡിതന്‍ കൂടിയാണ്. വിവിധ മദ്രസകളില്‍ സദര്‍ മുഅല്ലിമായും കുറ്റിക്കോല്‍, പള്ളങ്കോട്, മൊഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്വീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'തേനൂം ഖുര്‍ആനും' എന്ന രചനയ്ക്ക് ഇതിനകം മൂന്ന് പതിപ്പ് ഇറങ്ങി. ജിന്നും ശൈത്വാനും, നിത്യ പ്രാര്‍ത്ഥനകള്‍, തങ്ങളുപ്പാപ്പ, അദുഃആ മിന്‍ ഖിത്താബി വസുന്ന, ദുആ ഖത്തമുല്‍ ഖുര്‍ആന്‍ തുടങ്ങി ധാരാളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

വാര്‍ത്താസമ്മേളനത്തില്‍ എന്‍.എ. ലത്തീഫ്, എ.എം. മുഹമ്മദ്കുഞ്ഞി, എന്‍.എം. മൊയ്തു, ഇല്യാസ് കൊറ്റുമ്പ, ഹനീഫ കുറ്റിക്കോല്‍, എന്‍. ഇബ്രാഹിം ഹാജി കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

Keywords: Honored, Kasaragod, Kuttikol, Press meet, Teacher, Kerala, Kuttikol Badar Jma-ath Committee, Umar Moulavi, Collector P.S. Muhammed Sageer, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia