city-gold-ad-for-blogger

കീഴൂരില്‍ മണലെടുപ്പിന് പോയ വാഹനങ്ങളെ നാട്ടുകാര്‍ തടഞ്ഞു

കീഴൂര്‍: കീഴൂരില്‍ ഇ-മണല്‍ പദ്ധതി പ്രകാരം മണലെടുപ്പിന് പോയ 15 ഓളം ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാര്‍ മണല്‍ വാരാനെത്തിയ ടെമ്പോകളെയും ലോറികളെയും തടഞ്ഞ് വെച്ചത്. സംഭവമറിഞ്ഞ് കാസര്‍കോട് തഹസില്‍ ദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ബേക്കല്‍ പോലീസും സ്ഥലത്തെത്തി.


കീഴൂര്‍ കടവില്‍ നിന്ന് 50 ലോഡ് മണല്‍ വാരാന്‍ എ.ഡി.എമ്മിന്റെയും തഹസില്‍ദാരുടെയും നേതൃത്വത്തിലുള്ള കമ്മിറ്റി അനുമതി നല്‍കിയിരുന്നു. അതുപ്രകാരം തിങ്കളാഴ്ച മുതലാണ് ഇമണല്‍ വ്യവസ്ഥയില്‍ മണല്‍ വാരാന്‍ വാഹനങ്ങളെത്തിയത്.

നേരത്തെ പ്രദേശത്ത് നിന്ന് മണല്‍ കൊണ്ടു പോകുമ്പോള്‍ ഓരോ ലോഡിനും പ്രദേശത്തെ ആരാധനാലയ കമ്മിറ്റികള്‍ 600 രൂപാവീതം വാങ്ങിയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ജനരോഷം ഉയരുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തതോടെ അധികൃതര്‍ അന്വേഷിക്കുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

കീഴൂരില്‍ മണലെടുപ്പിന് പോയ വാഹനങ്ങളെ നാട്ടുകാര്‍ തടഞ്ഞുതുടര്‍ന്ന് വാഹനങ്ങളില്‍ നിന്ന് പണം വാങ്ങുന്നതും മണലെടുപ്പും നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ ഇ-മണല്‍ പദ്ധതിയിലൂടെ മണല്‍ വാരല്‍ പുനരാരംഭിച്ചപ്പോഴാണ് അതിനെ എതിര്‍ത്തു കൊണ്ട് ഇരുവിഭാഗങ്ങളിലുംപെട്ട നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞതെന്നും പ്രശ്‌നം കലക്ടറുടെ സാന്നിധ്യത്തില്‍ ചൊവാഴ്ച ചര്‍ച നടത്തുമെന്ന് എഡി.എം. എച്ച്. ദിനേഷ് അറിയിച്ചു. മണല്‍ ലോറികള്‍ തടഞ്ഞതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഒരു ആരാധനാലയ കമ്മിറ്റി അറിയിച്ചു.

Updated

Keywords:  Kizhur, Sand, Vehicle, Lorry, Police, Temple, Masjid, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia