ഹോട്ടലില്‍ കയറിയ രാജവെമ്പാലയെ കാട്ടില്‍ വിട്ടു
Mar 14, 2013, 18:19 IST

അഡൂര്‍: പഞ്ചിക്കല്‍ പരപ്പയിലെ ഹോട്ടലില്‍ കാണപ്പെട്ട ഉഗ്ര വിഷമുള്ള രാജവെമ്പാലയെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി കാട്ടിലേക്ക് വിട്ടു. മുന്നു മീറ്റര്‍ നീളവും 15 കിലോ തൂക്കവുമുള്ള രാജവെമ്പാലയെയാണ് പിടികൂടിയത്.
വനംവകുപ്പിലെ പാമ്പുപിടുത്ത വിദഗ്ധനായ ഹമീദ് അരമങ്ങാനമാണ് അപൂര്‍വയിനത്തില്‍പെട്ട രാജവെമ്പാലയെ പിടികൂടിയത്. ഫോറസ്റ്റ് റേഞ്ചര്‍ എസ്.എന്‍.രാജേഷ്,കാസര്‍കോട് റേഞ്ചര്‍ എം.രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വി.പ്രഭാകരന്‍, എന്നിവരുടെ നേതൃത്വത്തില്‍ പാമ്പിനെ വനത്തില്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു. പരപ്പയിലെ ഹോട്ടലില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് പാമ്പിനെ കണ്ടെത്തിയത്. ഉടനെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
Keywords: King Cobra, Aramanganam, Hotel, forest, Adoor, Parappa, Kasaragod, Police, Natives, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.