ദേശീയപാത നാലുവരിയാക്കുന്നതിന് മുന്നോടിയായി കാര്യങ്കോട് പാലം പുതുക്കിപ്പണിയുന്നു
Nov 23, 2017, 19:17 IST
നീലേശ്വരം: (www.kasargodvartha.com 23.11.2017) അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കേണ്ട പാലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ദേശീയപാതയിലെ കാര്യങ്കോട് പാലം പുതുക്കി പണിയും. ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായാണ് പാലവും പുതുക്കി പണിയുന്നത്. ഇതിന്റെ പഠനം ഇതിനകം പൂര്‍ത്തിയായി. ടെന്‍ഡര്‍ നടപടികളും നടന്നു വരുന്നു.
എം രാജഗോപാലന്‍ എംഎല്‍എയുടെ നിരന്തരമായ ഇടപെടലാണ് നടപടികള്‍ക്കു വേഗം കൂട്ടിയത്. ദേശീയപാത നാലുവരിയാക്കുന്ന പ്രവര്‍ത്തിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് പാലവും നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ദിനംപ്രതി ആയിരകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പാലത്തിന്റെ സ്പാനുകളിലൊന്നിന്റെ ഉള്‍ഭാഗം പൊള്ളയാണെന്നും വലിയൊരു ദ്വാരം രൂപപ്പെട്ടിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പേ നടന്ന പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പാലത്തിന്റെ കൈവരികളും പലപ്പോഴായി വാഹനങ്ങളിടിച്ചു തകര്‍ന്നിരുന്നു. പാലത്തിന്റെ വടക്കുഭാഗത്ത് യോജിപ്പിക്കാനാവാത്ത വിധം വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. മധ്യഭാഗത്തുള്ള തൂണുകള്‍ക്കു ബലക്ഷയം സംഭവിച്ച കാര്യം മൂന്നു വര്‍ഷം മുന്‍പ് കണ്ടെത്തിയിരുന്നു. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ അസാധാരണമായ ശബ്ദമുണ്ടാകാറുണ്ടെന്നു നാട്ടുകാരും പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, National highway, Karyangod Bridge will Reconstruct soon