ജോജിയും അനന്യയും നയിച്ച നാടന്‍പാട്ടുസംഘത്തിന് ഒന്നാംസ്ഥാനം
Aug 14, 2017, 20:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.08.2017) നാടന്‍ പാട്ടില്‍ സഹോദരങ്ങളായ ജോജി എസ് ബാബുവും അനന്യ എസ് ബാബുവും നയിച്ച സംഘത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. പാലക്കുന്നില്‍ നടന്ന ദേശാഭിമാനി അറിവരങ്ങ് കലോത്സവത്തിലാണ് ഇരുവരും നയിച്ച നാടന്‍ പാട്ടു സംഘം കാണികളുടെ മുക്തകണ്ഠം പ്രശംസ നേടി ഒന്നാമതായത്.
അന്തരിച്ച കാഞ്ഞങ്ങാട്ടെ മലബാര്‍ വാര്‍ത്ത സീനിയര്‍ സബ് എഡിറ്റര്‍ വെള്ളിക്കോത്തെ ബി സി ബാബുവിന്റെ മക്കളാണ് ഇരുവരും.
27ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന മെഗാ ഫൈനല്‍ മല്‍സരത്തില്‍ ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡിനാണ് സംസ്ഥാനത്തെ മറ്റ് ജീല്ലകളില്‍ നിന്നെത്തുന്ന 13 ടീമുകളോട് ജോജിയും സംഘവും മല്‍സരിക്കുക. 12 മുതല്‍ 18 വരെയുള്ളവരുടെ വിഭാഗത്തില്‍ തങ്ങള്‍ക്കൊപ്പം മല്‍സരിച്ച എഴുടീമുകളെയും പിന്‍തള്ളിയാണ് ഇവര്‍ ഒന്നാം സ്ഥാനത്തെത്തിയത്.
കോഴിക്കോട് വടകര ഭാഗങ്ങളിലെ പുലയസമുദായക്കാര്‍ അവരുടെ കാരണവന്മാര്‍ മരണപ്പെട്ടാല്‍ പുലകുളയടിയന്തിരവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന കൂളികെട്ട് ചടങ്ങിന്റെ തനിമ നിലനിര്‍ത്തികൊണ്ടുള്ള കൂളികെട്ടിപ്പാട്ടാണ് അവതരിപ്പിച്ചത്. കവിതാലപനത്തിലും സംഗീതത്തിലും നാടന്‍പാട്ടിലും പ്രാഗല്‍ഭ്യം തെളിയിച്ച ജോജിയും അനന്യയും സ്‌കൂള്‍ കലോല്‍സവങ്ങളിലും മിന്നുന്ന താരങ്ങളാണ്. മക്കളുടെ സംഗീതമികവിനുള്ള അവസരങ്ങള്‍തേടി സംസ്ഥാനത്ത് നടക്കുന്ന പരമാവുധി മല്‍സരങ്ങളില്‍ മക്കളുമായി സഞ്ചരിച്ചിരുന്ന ബി സി ബാബു കേരളത്തിലെ പ്രശസ്തരായ സംഗീതജ്ഞരുമായി സൗഹൃദം കാത്തുസൂക്ഷിച്ച സംഗീതപ്രേമി കൂടിയായിരുന്നു. ഉത്തരമലബാറില്‍ ഇതിനകം ശ്രദ്ധേയരായ കാഞ്ഞങ്ങാട്ടെ ഇ മേജര്‍ സെവന്‍ മ്യൂസിക് ബാന്‍ഡിലെ കലാകാരന്‍ കൂടിയാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ജോജി.
അനന്യ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്. അജാനൂര്‍ പഞ്ചായത്തിനെയും ഹൊസ്ദുര്‍ഗ് താലൂക്കിനെയും പ്രതിനിധീകരിച്ചാണ് ഇവര്‍ ജില്ലയില്‍ മത്സരിക്കാനെത്തിയത്. രാവണീശ്വരം നമ്പ്യാരുടുക്കത്തെ കെ കൃഷ്ണേന്ദു, വേലാശ്വരത്തെ കെ വി ചിത്ര, രാവണിശ്വരത്തെ പി വിഷ്ണു, എ നവ്യ, ജിതിന്‍ എന്നിവരാണ് സംഘത്തോടപ്പമുണ്ടായിരുന്ന മറ്റ് ഗായകള്‍. പ്രധാന വേദിയായ മഹാകവി പി നഗറില്‍ നടന്ന മത്സരം കാണാണ്‍ പി കരുണാകരന്‍ എം പി. സിപിഎം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, എംഎല്‍എ മാരായ കെ കുഞ്ഞിരാമന്‍ എം രാജഗോപാലന്‍, ദേശാഭിമാനി ന്യൂസ് എഡിറ്ററും പ്രോഗ്രാം കോ- ഓഡിനേറ്ററുമായ കെടി ശശി, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി അപ്പുകുട്ടന്‍. പി വി കെ പനയാല്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാഘവന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി കുഞ്ഞിരാമന്‍, ഡിവൈഎഫ്ഐ നേതാവ് കെ മണികണഠന്‍ തുടങ്ങിയ നേതാക്കളുടെ നീണ്ട നിരയും എത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Nadanpattu, Jojy and Ananya got first prize in Nadanpattu