city-gold-ad-for-blogger

ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു

കാസര്‍കോട്: ജനതാദള്‍ (എസ്) ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.ഇ. അബ്ബാസ്, സെക്രട്ടറി എം.എം.കെ. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പി.ഡി.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് എട്ടിന് ബാംഗ്ലൂരില്‍ പരപ്പന അഗ്രഹാര ജയിലില്‍ പി.ഡി.പി. ചെയര്‍മാന്‍ മഅ്ദനിയെ സന്ദര്‍ശിച്ച് പാര്‍ടിയില്‍ ചേരുന്ന കാര്യം അദ്ദേഹത്തെ അറിയിച്ചതായും അദ്ദേഹം ആ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നതായും അവര്‍ പറഞ്ഞു.

ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നുമഅ്ദനിയുടെ മോചനമായി ബന്ധപ്പെട്ട എല്ലാ സമരപരിപാടികളിലും മറ്റു പരിപാടികളിലും തങ്ങള്‍ സജീവമായി ഇടപെടുമെന്ന് പുതുതായി പാര്‍ടിയില്‍ ചേര്‍ന്നവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം.കെ.ഇ.അബ്ബാസിനും എം.എം.കെ.സിദ്ദിഖിനും പുറമെ റഹ്മാന്‍ കുന്നുപാറ, സി.എച്ച്. അബ്ദുല്ല മൊഗ്രാല്‍, ഹമീദ് മൊഗ്രാല്‍ പുത്തൂര്‍ എന്നിവരും പങ്കെടുത്തു.



കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി


Keywords:  PDP, Leader, Kasaragod, Press meet, Abdul Nasar Madani, Visit, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia