മാര്‍ക്കറ്റ് റോഡില്‍ മത്സ്യവില്‍പന പോലീസ് ഒഴിപ്പിച്ചു; പോലീസ് പോയതിനു പിന്നാലെ വീണ്ടും റോഡില്‍ മത്സ്യവില്‍പന
Nov 22, 2017, 12:06 IST
കുമ്പള: (www.kasargodvartha.com 22.11.2017) മത്സ്യമാര്‍ക്കറ്റിനു സമീപം വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുമ്പിലായി ഗതാഗതത്തിന് തടസമാകുന്ന രീതിയില്‍ മത്സ്യ വില്‍പന നടത്തുന്നവര്‍ക്കെതിരെ കുമ്പള പോലീസ് ശക്തമായ നടപടികളാരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കുമ്പള മാര്‍ക്കറ്റ് റോഡില്‍ മത്സ്യ വില്‍പനയില്‍ ഏര്‍പ്പെട്ട തൊഴിലാളികളുടെ മീനുകളും കൊട്ടയും അളവുപാത്രങ്ങളും കുമ്പള പോലീസ് പിടിച്ചെടുത്തു.
മേലില്‍ വില്‍പന റോഡില്‍ ആവര്‍ത്തിക്കരുതെന്ന ശക്തമായ താക്കീതും പോലീസ് നല്‍കിയെങ്കിലും പോലീസ് വണ്ടി തിരിച്ചു കുമ്പള സ്റ്റേഷനില്‍ എത്തും മുമ്പ് തന്നെ മത്സ്യവില്‍പന തൊഴിലാളികള്‍ വീണ്ടും റോഡില്‍ മത്സ്യവില്‍പന ആരംഭിച്ചു. റോഡ് സൈഡില്‍ മത്സ്യവില്‍പന നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പോലീസിനെയും പഞ്ചായത്ത് അധികൃതരെയും വെല്ലുവിളിച്ചു കൊണ്ട് വ്യാപാരസ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ റോഡില്‍ മത്സ്യവില്‍പന നടത്തുന്നതിനെതിരെ വ്യപാരികള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മീന്‍ വെള്ളവും മറ്റും റോഡിലൂടെ ഒഴുകുന്നതും വ്യാപാരസ്ഥാപനങ്ങള്‍ക്കും, വഴിയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അസഹനീയമായ ദുര്‍ഗന്ധവും ഇവിടെ വമിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kumbala, Kerala, News, Fish-market, Police, Sale, Protest, Fish trading in market road side, Protest.