city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇര്‍ഷാദ് ചാക്കോ; ഒരു വേറിട്ട സാമൂഹ്യ പ്രവര്‍ത്തകന്‍

കുമ്പള: (www.kasargodvartha.com 30.09.2017) ഒരിക്കല്‍ ജനിക്കും അതേ പോലെ മറ്റൊരിക്കല്‍ മരിക്കും, ഇതൊരു പ്രപഞ്ച സത്യമാണ്. ഇതിനിടയില്‍ തിരകളും ചുഴികളും ആഴവും പരപ്പുമുള്ള മഹാസമുദ്രം പോലെ ജീവിതം. അറിവുള്ളവരും ഇല്ലാത്തവരും സമ്പന്നരും ദരിദ്രരും നേട്ടങ്ങളുടെയും സ്വാര്‍ത്ഥലാഭങ്ങളുടെയും പിന്നാലെ വെച്ച് പിടിക്കുന്നു.

സ്വന്തം കാര്യം നോക്കി ജീവിക്കുക എന്നതാണ് മാന്യതയുടെ ലക്ഷണമായി പൊതുവെ കാണുന്നത്. എന്നാല്‍ കുമ്പളയിലെ ഇര്‍ഷാദ് ചാക്കോ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഇതിന് വിപരീതമായ പ്രവര്‍ത്തനത്തിലൂടെ അന്യരുടെ പ്രശ്‌നങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിലുപരി സമൂഹത്തിന്റെയും. വിമര്‍ശനങ്ങളൊക്കെ കുറെയധികം ഉണ്ടാകും, അതൊക്കെ ഒരു അലങ്കാരമായി തന്നെ കാണും ഇര്‍ഷാദ് ചാക്കോ...

ഇര്‍ഷാദ് ചാക്കോ; ഒരു വേറിട്ട സാമൂഹ്യ പ്രവര്‍ത്തകന്‍

ആകെയുള്ളത് അല്‍പായുസ്സാണ്. അതിനിടയില്‍ ഫലാഫലങ്ങളുടെ കണക്കും കൂട്ടിയിരുന്നാല്‍ ഒന്നും നടക്കില്ല, അപ്പോള്‍ അത്തരം ആലോചനകളൊന്നുമില്ലാതെ സ്വന്തം കര്‍മത്തില്‍ മുഴുകുക എന്നതാണ് ഇര്‍ഷാദിന്റെ തത്വവും. 'നിന്നാല്‍ കഴിയും എന്ന് വിശ്വസിക്കുന്നവന് സകലതും കഴിയും' എന്ന മതവചനം അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഇര്‍ഷാദിന്റെ ഓരോ പ്രവര്‍ത്തനവും. ദിവസം തോറും കൂമ്പാരമായി വളരുന്ന കുമ്പള ടൗണിലെ മാലിന്യ പ്രശ്‌നമാണ് ഇര്‍ഷാദ് ചാക്കോയെ ഏറെ അലോസരപ്പെടുത്തിയത്. പ്രശ്‌നപരിഹാരത്തിന് സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയുമുള്ള ഇര്‍ഷാദ് ചാക്കോയുടെ ശക്തമായ ഇടപെടല്‍ ഒരു പരിധിവരെ ഗുണം ചെയ്തു എന്ന് പറയുന്നതാവും ശരി.

കുമ്പളയില്‍ മാസങ്ങളോളം അലഞ്ഞു തിരിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ മനോരോഗിയെ തലപ്പാടിയിലെ സ്‌നേഹാലയത്തിലെത്തിക്കാന്‍ മുന്‍കൈ എടുത്തതും ഇര്‍ഷാദ് ചാക്കോയുടെ സാമൂഹിക ഇടപെടലായി തന്നെ വേണം കാണാന്‍. പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികള്‍ നികത്തിയും, ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു പരിധി വരെ അത്താണിയായും ഒപ്പം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ചാക്കോ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇര്‍ഷാദ് കുമ്പളക്കാര്‍ക്ക് പ്രിയങ്കരനായി മാറിയതില്‍ അതിശയോക്തിയില്ല.

കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള സുരക്ഷാ പ്രൊജക്റ്റ് ഓഫീസിലെ വളണ്ടിയറായി സേവനമനുഷ്ഠിച്ചു വരുന്ന ഇര്‍ഷാദ് ചാക്കോ എന്ന 30 കാരന്‍ കുമ്പള യങ് ചലഞ്ചേഴ്‌സ് ക്ലബ്ബ് അംഗവും ഓട്ടോ ഡ്രൈവറുമാണ്. എട്ടാം ക്ലാസ് വരെ മാത്രം പ്രാഥമിക വിദ്യാഭ്യാസമുള്ള ഇര്‍ഷാദ് കുമ്പളയിലെ കലാ - രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ്. കുമ്പള ബത്തേരിയിലെ സിദ്ദീഖ് - ബീഫാത്വിമ ദമ്പതികളുടെ മകനായ ഇര്‍ഷാദിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.

Keywords : Kumbala, Youth, Featured, Kasaragod, Natives, News, Irshad Chacko, Social Worker.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia