city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ 'ഹട്ട്' ജനകീയ കൂട്ടായ്മ; പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാന്‍ ന്യൂജെന്‍ മാതൃക

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.03.2019) പിറന്ന മണ്ണില്‍ വെയിലും മഴയും ഒരു പോലെ ഏറ്റുവാങ്ങി വീടെന്ന സ്വപ്നം മനസിലൊതുക്കി ദുരിത ജീവിതം നയിക്കുന്നവരുടെ കണ്ണീരൊപ്പി, തണലേകാന്‍ ഹട്ട് കൂട്ടായ്മ. കുറഞ്ഞ ചിലവില്‍ ഏറ്റവും അര്‍ഹതപ്പെട്ട ആളുകള്‍ക്ക് നൂതന ആര്‍ക്കിടെക്ചര്‍ മാതൃകയിലുള്ള വ്യത്യസ്തവും വാസയോഗ്യവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന സങ്കല്‍പത്തിന് വെളിച്ചം പകരുന്ന രീതിയിലാണ് കൂടിന്റെ വീടൊരുക്കല്‍.

വി വി രമേശന്‍ (ചെയര്‍മാന്‍), കൊടക്കാട് നാരായണന്‍ (ജനറല്‍ സെക്രട്ടറി), പി രാജന്‍ അരയി (സെക്രട്ടറി), വൈറ്റ് ആര്‍മി കണ്‍വീനര്‍ സുരാസു അരയി (ട്രഷറര്‍), സച്ചിന്‍ രാജ്, ആനന്ദ് പി (ടെക്‌നിക്കല്‍ കമ്മിറ്റി) എന്നിവര്‍ ഭാരവാഹികളായ കൂട്ടായ്മ സര്‍ക്കാരില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ 'ലൈഫ്' ഉള്‍പ്പെടെയുള്ള സൗജന്യവീട് നിര്‍മ്മാണ പദ്ധതിയില്‍ നിന്നോ വീട് അനുവദിക്കാനര്‍ഹതയില്ലാത്തതും, സ്വന്തമായി സ്ഥലമുള്ളതുമായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായി ആധുനിക രീതിയിലുള്ള വീട് നിര്‍മിച്ച് നല്‍കുന്ന പുതിയ പദ്ധതിക്ക് തുടക്കമിടുകയാണ് ചെയ്തിരിക്കുന്നത്.

വിഷുവിന് മുമ്പ് ആദ്യ വീട് നിര്‍മിച്ച് നല്‍കാനാണ് പദ്ധതി. ഓരോ നഗരസഭ, പഞ്ചായത്തിലെ ഭരണകക്ഷി പ്രതിനിധിയും പ്രതിപക്ഷ കക്ഷി പ്രതിനിധിയും മാധ്യമ പ്രതിനിധികളും ഹട്ട് ഭാരവാഹികളും ഉള്‍പ്പെട്ട ഏഴംഗ സെലക്ഷന്‍ കമ്മറ്റിയാണ് ഉപഭോക്താവിനെ തെരെഞ്ഞെടുക്കുക. സന്നദ്ധ പ്രവര്‍ത്തകരുടെ അധ്വാനവും സാമ്പത്തിക സഹായവുമാണ് മൂലധനം. അപേക്ഷകള്‍ക്ക് 'കണ്‍വീനര്‍, HUT,മേലാങ്കോട്ട്, കാഞ്ഞങ്ങാട് പി.ഒ, പിന്‍: 671315 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഹൊസ്ദുര്‍ഗ് താലൂക്കിലെ അര്‍ഹരായവര്‍ക്ക് അപേക്ഷിക്കാം. വീട് എന്നത് സ്വപ്നം മാത്രമായി കഴിയുന്ന സഹജീവികള്‍ക്ക് തണലേകിക്കൊണ്ട് ഈ സദുദ്യമത്തിന്റെ ഭാഗമായി മാറി വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ താല്‍പര്യമുള്ള സ്വദേശത്തും വിദേശത്തുമുള്ള എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും ഹട്ടിന്റെ ഭാഗമായി മാറാം.
വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ 'ഹട്ട്' ജനകീയ കൂട്ടായ്മ; പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാന്‍ ന്യൂജെന്‍ മാതൃക

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, House, Hut Koottayma decided Construct house for Poor
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia