ഭാര്യയുടെ കാമുകനെ പിടികൂടിയ തൊഴിലാളിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു
Aug 24, 2012, 19:24 IST
കാസര്‍കോട്: ഭാര്യയുടെ കാമുകനെ പിടികൂടിയ ഹോട്ടല്‍ തൊഴിലാളിയെ ഭാര്യയും ബന്ധുക്കളായ മൂന്നു പേരും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഉപ്പള ജാവിദ് ക്വാട്ടേര്‍സിലെ ഷെയ്ഖ് ഉസ്മാന്റെ മകന് ഷെയ്ഖ് മുഹമ്മദ് ആഷിഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉപ്പളയിലെ ഫുഡ് മാജിക്ക് ഹോട്ടല്‍ വ്യാപാരിയാണ് ഷെയ്ഖ് മുഹമ്മദ് ആഷിഖ്. വ്യാഴാഴ്ച ഹോട്ടല്‍ അടച്ച് വീട്ടില്‍ പോകുമ്പോള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഭാര്യ ഒരാളുമായി സംസാരിക്കുന്നത് കണ്ടിരുന്നു. ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കടന്നുകളയുകയായിരുന്നു. ഇതേ കുറിച്ച് ഭാര്യയോട് ചോദിച്ചപ്പോള്‍ കഴുത്തിന് പിടിച്ച് മുറിയിലേക്ക് തള്ളിയിടുകയും ബന്ധുക്കളായ മറ്റ് മൂന്നു പേരെത്തി മുറിയില്‍ പൂട്ടിയിട്ട് ഷെയ്ഖ് മുഹമ്മദ് ആഷിഖിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

Keywords: Wife, Attack, Hotel, Family, General-hospital, Uppala, House, Kasaragod