city-gold-ad-for-blogger

ഭാ­ര്യ­യു­ടെ കാ­മു­ക­നെ പി­ടി­കൂടിയ തൊ­ഴി­ലാളി­യെ മു­റി­യില്‍ പൂ­ട്ടി­യി­ട്ട് മര്‍­ദ്ദിച്ചു

ഭാ­ര്യ­യു­ടെ കാ­മു­ക­നെ പി­ടി­കൂടിയ തൊ­ഴി­ലാളി­യെ മു­റി­യില്‍ പൂ­ട്ടി­യി­ട്ട് മര്‍­ദ്ദിച്ചു
കാസര്‍­കോട്: ഭാ­ര്യ­യു­ടെ കാ­മുക­നെ പി­ടി­കൂടിയ ഹോ­ട്ടല്‍ തൊ­ഴി­ലാളിയെ ഭാ­ര്യയും ബന്ധു­ക്കളാ­യ മൂ­ന്നു പേരും ചേര്‍­ന്ന് മു­റി­യില്‍ പൂ­ട്ടി­യി­ട്ട് മര്‍­ദ്ദിച്ചു. മര്‍­ദ്ദ­ന­ത്തില്‍ മുഖ­ത്ത് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ ഉ­പ്പ­ള ജാ­വി­ദ് ക്വാ­ട്ടേര്‍­സി­ലെ ഷെ­യ്­ഖ് ഉ­സ്­മാ­ന്റെ മ­കന്‍ ഷെ­യ്­ഖ് മു­ഹമ്മ­ദ് ആ­ഷി­ഖി­നെ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു.

ഉ­പ്പ­ള­യി­ലെ ഫു­ഡ് മാ­ജി­ക്ക് ഹോട്ടല്‍ വ്യാ­പാ­രി­യാണ്  ഷെ­യ്­ഖ് മു­ഹമ്മ­ദ് ആ­ഷിഖ്. വ്യാ­ഴാഴ്­ച ഹോ­ട്ട­ല്‍ അട­ച്ച് വീ­ട്ടില്‍ പോ­കു­മ്പോള്‍ വീ­ടി­ന്റെ ബാല്‍­ക്ക­ണി­യില്‍ ഭാ­ര്യ ഒ­രാ­ളു­മാ­യി സം­സാ­രി­ക്കുന്ന­ത് ക­ണ്ടി­രുന്നു. ഇ­യാ­ളെ പി­ടി­കൂ­ടാന്‍ ശ്ര­മി­ച്ചെ­ങ്കിലും ക­ട­ന്നു­ക­ള­യു­ക­യാ­യി­രുന്നു. ഇ­തേ കു­റി­ച്ച് ഭാര്യ­യോ­ട് ചോ­ദി­ച്ച­പ്പോള്‍ ക­ഴു­ത്തി­ന് പി­ടി­ച്ച് മു­റി­യി­ലേ­ക്ക് ത­ള്ളി­യി­ടു­കയും ബ­ന്ധു­ക്കളാ­യ മ­റ്റ് മൂ­ന്നു പേ­രെത്തി മു­റി­യില്‍ പൂ­ട്ടി­യി­ട്ട് ഷെ­യ്­ഖ് മു­ഹമ്മ­ദ് ആ­ഷി­ഖി­നെ ക്രൂ­ര­മാ­യി മര്‍­ദ്ദി­ക്കു­ക­യാ­യി­രു­ന്നു.

Keywords: Wife, Attack, Hotel, Family, General-hospital, Uppala, House, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia